സംസ്ഥാനത്തെ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ പരമാവധി തടയുകയും ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന വിധം റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യുക എന്നത് അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. ഇൗ ലക്ഷ്യം മുൻനിർത്തിയാണ് ഒരു സംസ്ഥാനതല സമഗ്ര റോഡ് സുരക്ഷാ പദ്ധതി ഞങ്ങൾ ആരംഭിച്ചിട്ടുളളത്. പ്രശ്നത്തിന്റെ മർമ്മം കൃത്യമായി മനസ്സിലാക്കി അത് പരിഹരിക്കാനുതകുന്ന ശാസ്ത്രീയമായ പ്രവർത്തനങ്ങ ളാണ് പദ്ധതിയിൽ ഉൾക്കൊളളിച്ചിട്ടുളളത്. Awareness (ബോധവൽക്കരണം), Arrangements (ക്രമീകരണം), Enforcements (നിയമനടപടികൾ) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുളള പദ്ധതിയാണിത്.
റോഡ് സുരക്ഷയുടെ പ്രാധാന്യവും റോഡപകടങ്ങൾ വ്യക്തികൾക്കും സമൂഹത്തിനുമുണ്ടാക്കുന്ന ഭീമമായ നാശനഷ്ടങ്ങൾ ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തുക.
ലഘുലേഖ വിതരണം
അപകടങ്ങൾ ഒഴിവാക്കാൻ റോഡിൽ പാലിക്കേണ്ട പ്രാഥമിക കാര്യങ്ങളെ കുറിച്ചും നിയമങ്ങളെകുറിച്ചും പ്രതിപാദിക്കുന്ന ലഘുലേഖ ആരാധനാലയങ്ങൾ, സ്കൂളുകൾ, കോളേജുകൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,റയിൽവേസ്റ്റേഷനുകൾ, ഷോപ്പിംഗ് മാളുകൾ, പെട്രോൾ പമ്പുകൾ ആശുപത്രികൾ,തെരുവുകൾ, ബസ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കിടയിൽ വിതരണം ചെയ്യുക.
സെമിനാറുകൾ, ശില്പശാലകൾ, ചർച്ചകൾ
റോഡപകടങ്ങളുടെ കാരണങ്ങൾ അനന്തരഫലങ്ങൾ, അപകടം ഒഴിവാക്കാൻ സ്വീകരിക്കേണ്ടുന്ന മുൻകരുതലുകൾ റോഡുവികസനത്തിന്റെ പ്രാധാന്യം എന്നിവ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുതകുന്ന ശിൽപശാലകളും, ചർച്ചകളും, സെമിനാറുകളും പൊതു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ, സാംസ്കാരിക/സോഷ്യൽമീഡിയ, കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുക
ടാക്സി, ബസ്സ്, ഒാട്ടോ, ഗുഡ്സ് കരിയർ വാഹനങ്ങളുടെ ഡൈ്രവർമാർക്ക് പ്രത്യേക ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുക
എല്ലാ പരിപാടികളിലും പോലീസ് ഉദ്യോഗസ്ഥരുടേയും മത,രാഷ്ട്രീയ,സാംസകാരിക നേതാക്കളുടേയും ജനപ്രതിനിധികളുടേയും സാന്നിദ്ധ്യം ഉറപ്പാക്കുക
ഷോർട്ട് ഫിലിം/ഫോട്ടോ എക്സിബിഷൻ
റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികൾ, ചിത്രങ്ങൾ, തുടങ്ങിയവകളുടെ പ്രദർശനം സ്കൂളുകൾ, കോളേജുകൾ, സാംസ്കാരിക കൂട്ടായ്മകൾ തുടങ്ങിയവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുക, സ്ഥലവും മറ്റു സൗകര്യങ്ങളുടെയും ലഭ്യതക്കനുസരിച്ച് മറ്റിടങ്ങളിലും പരിപാടി സംഘടിപ്പിക്കുക.
അപകടങ്ങളുണ്ടാക്കുന്നവിധം റോഡുകളിൽ നിലനിൽക്കുന്ന എല്ലാ സാധനങ്ങളും സാധ്യതകളും ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ നീക്കം ചെയ്യുക. അപകടസാധ്യത ലഘൂകരിക്കുക.
• അപകടസാധ്യതയുള്ള വളവുകളിലും ജംഗ്ഷനുകളിലും ഡിവൈഡർ സ്ഥാപിക്കുക
• റോഡിലെ അപകടകരമായ കുഴികൾ പരമാവധി അടയ്ക്കുക
• ജനത്തിരക്കുള്ള റോഡുകളിൽ സീബ്രാ ലൈനുകൾ വരയ്ക്കുക
• ട്രാഫിക് സൈൻ ബോർഡുകൾ സ്ഥാപിക്കുക
• അശാസ്ത്രീയവും അപകടകരവുമായ ഹമ്പുകൾ നീക്കം ചെയ്യുക
• അപകടകരമായി റോഡിൽ തള്ളിനിൽക്കുന്ന ഇലക്ട്രിക്പോസ്റ്റുകൾ മാറ്റിസ്ഥപിക്കുക. മരങ്ങൾമുറിച്ചുമാറ്റുക
• തിരക്കുള്ളയിടങ്ങളിൽ ഗതാഗതക്രമീകരണത്തിന് പോലീസിനെ സഹായിക്കാൻ അവോക് വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുക.
അപകട സാധ്യതഉള്ള തരത്തിൽ റോഡിൽ പെരുമാറുന്ന/വാഹനമോടിക്കുന്ന ആളുകളെ പൊതുജനങ്ങളുടെ കൂടി സഹായത്തോടെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.
• തിരക്കുള്ള നഗരങ്ങളിൽ ട്രാഫിക് നിരീക്ഷിക്കാൻ പ്രത്യേക വളണ്ടിയർമാരെ നിയോഗിക്കുക.
• പൊതുജനങ്ങളിൽ നിന്ന് ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുക
• 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ട്ലൈൻ ആരംഭിക്കുക.
• ലഭിക്കുന്ന പരാതികൾ അപ്പപ്പോൾ അതതു പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറുക.
• ട്രാഫിക് നിയമലംഘകർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക. അതിനു വേണ്ടി ജില്ലാടിസ്ഥാനത്തിൽ നിയമ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തുക.