Association of Vehicles Owners Kerala - AVOK MEMBERSHIP
Organization

District Committee



Article6/Section4: ഡിസ്ട്രിക്റ്റ് കമ്മിറ്റി

ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിൽ , ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കൗൺസിൽ , ഡിസ്ട്രിക്റ്റ് സിക്രട്ടറിമാർ, ഡിസ്ട്രിക്റ്റ്  വൈസ് പ്രസിഡണ്ടുമാർ, ഡിസ്ട്രിക്റ്റ് പ്രസഡിഡന്റ് എന്നിവയടങ്ങിയ സമ്പൂർണ്ണ ഘടകമാണ് ഡിസ്ട്രിക്റ്റ് കമ്മിറ്റി. അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരളയുടെ അതിപ്രധാന ദളവും ഒരു ജില്ലയുടെ മുഴുവൻ ഭരണ സിരാകേന്ദ്രമാണ് ജില്ലാ കമ്മിറ്റി.  സംഘടനാപരമായി അസോസിയേഷന്റെ രണ്ടാമത്തെ സുപ്രധാന പ്രധാനപ്പെട്ട ഘടകമാണിത് .  ഒാരോ ജില്ലയുടെയും തലസ്ഥാനമായിരിക്കും  അതാത് ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനവും പ്രവർത്തന കേന്ദ്രവും. 
 
Article6/Section4/A: ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിൽ.
ഓരോ സോണൽ കമ്മിറ്റിയിൽ നിന്നും ഡിസ്ട്രിക്റ്റ്  ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന  അംഗങ്ങൾ അടങ്ങിയതാണ് ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിൽ. ഒാരോ ജില്ലയുടെയും പരിധിയിലുള്ള മൊത്തം സോണുകളുടെ എണ്ണമനുസരിച്ച്  അതാത് സോണിൽ നിന്ന് 4 മുതൽ 8 അംഗങ്ങൾ വരെയാണ് സോണുകളിൽ നിന്ന്  ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്. ഡിസ്ട്രിക്റ്റ് പ്രസിഡന്റ്, രണ്ടു വൈസ് പ്രസിഡന്റുമാർ , വിവിധ വകുപ്പുകളുടെ ചുമതല വഹിക്കേണ്ട സിക്രട്ടറിമാർ, 9 അംഗ  എക്സിക്യുട്ടീവ് കൗൺസിൽ, മറ്റ് ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിൽ അംഗങ്ങൾ എന്നിവയടങ്ങിയതാണ്  ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിൽ  അഥവാ ഡിസ്ട്രിക്റ്റ് കമ്മിറ്റി.
 
Article6/Section4/B: ജനറൽ കൗൺസിൽ യോഗം: നടപടിക്രമങ്ങൾ.
സോണൽ കമ്മിറ്റികളിൽ നിന്നുള്ള നിന്ന് തിരഞ്ഞെടുത്തയക്കപ്പെടുന്ന പ്രതിനിധികളാണ് ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിൽ അംഗങ്ങൾ. അവോക് ഇലെക്ഷൻ കമ്മീഷൻ നിശ്ചയിക്കുന്ന റിട്ടേർണിംഗ് ഓഫീസറാണ്  ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിലിന്റെ  പ്രഥമ യോഗം വിളിച്ച് ചേർക്കുക. റിട്ടേർണിംഗ് ഒാഫീസറുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രഥമ യോഗത്തിലാണ് സോണൽ കമ്മിറ്റി രൂപീകരിക്കപ്പെടേണ്ടത്. യോഗം ചേരുന്നതിനു കുറഞ്ഞത് മുന്നിൽ രണ്ട് ഭാഗം അംഗങ്ങളുടെ ക്വോറം തികഞ്ഞിരിക്കണം. പ്രഥമ ജനറൽ യോഗത്തിൽ ഡിസ്ട്രിക്റ്റ്  കമ്മിറ്റി നിലവിൽ വന്ന ശേഷം തുടർന്നുള്ള ജനറൽ കൗൺസിൽ യോഗങ്ങൾ ഡിസ്ട്രിക്റ്റ്  പ്രസിഡന്റ് ആണ് വിളിച്ചുചേർക്കേണ്ടത്.  ഡിസ്ട്രിക്റ്റ് പ്രസിഡന്റ്  അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് ആയിരിക്കണം യോഗാധ്യക്ഷൻ. യോഗത്തിൽ അംഗങ്ങളെ സ്വാഗതം ചെയ്യേണ്ടതും യോഗ നടപടികൾ രേഖപ്പെടുത്തേണ്ടതും ഒാർഗനൈസേഷൻ സിക്രട്ടറിയുടെ ചുമതലയാണ്. ഡിസ്ട്രിക്റ്റ്  പരിധിയിൽ  നിലനിൽക്കുന്ന സവിശേഷമായ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതും വോട്ടിങ് അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടതും ജനറൽ കൗൺസിൽ യോഗങ്ങളിലാണ്. ജനറൽ കൗൺസിൽ പാദവാർഷിക യോഗങ്ങൾ നിർബന്ധമായും നടന്നിരിക്കണം. പാദവാർഷിക യോഗങ്ങളിൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യണം. അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത രാഷ്ട്രീയമോ മതപരമോ ആയ യാതൊരു കാര്യങ്ങളും യോഗങ്ങളിൽ അജണ്ടയായി വരികയോ അജണ്ടയ്ക്കപ്പുറമുള്ള ചർച്ചയായോ വരരുത്. യോഗ അജണ്ടകൾ എക്സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം പ്രസിഡന്റ് ആണ് തീരുമാനിക്കേണ്ടത്. മുഴുവൻ ജനറൽ കൗൺസിൽ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കും.  എന്നാൽ വോട്ടിങ് തുല്യത പാലിക്കുന്ന പക്ഷം പ്രസിഡന്റിന്  കാസ്റ്റിങ് വോട്ട് ഉപയോഗിച്ച്  അന്തിമ വിധി നിർണയിക്കാനുള്ള അധികാരമുണ്ട്.
 
Article6/Section4/C: ഡിസ്ട്രിക്റ്റ്  എക്സിക്യൂട്ടീവ്  കൗൺസിൽ;
ഡിസ്ട്രിക്റ്റ്  ജനറൽ കൗൺസിലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 9 അംഗ എക്സിക്യൂട്ടീവ് അംഗങ്ങൾ, വകുപ്പ് തല സിക്രട്ടറിമാർ (സേവന വേതന വ്യവസ്ഥയിൽ സിക്രട്ടറിയായി നിയമിക്കപ്പെടുന്നഉദ്യോഗസ്ഥർ ഒഴികെ) , രണ്ട് ഡിസ്ട്രിക്റ്റ്  വൈസ് പ്രസിഡന്റുമാർ, ഡിസ്ട്രിക്റ്റ്  പ്രസിഡന്റ് എന്നിവരടങ്ങിയ  15 മുതൽ 25 വരെ  അംഗങ്ങളുടെ ഭരണ നിർവഹണ സമിതിയാണ്  ഡിസ്ട്രിക്റ്റ്  എക്സിക്യൂട്ടീവ് കൗൺസിൽ. അതാത് ജില്ലകളിൽ  അവോക് പദ്ധതികളും പരിപാടികളും കാര്യക്ഷമതയോടെ  സമയബന്ധിതമായി നടപ്പാക്കുകകയാണ് ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ മുഖ്യ ചുമതല. 
 
Article6/Section4/D: എക്സിക്യൂട്ടീവ് കൗൺസിൽ യോഗം നടപടിക്രമങ്ങൾ.
ഡിസ്ട്രിക്റ്റ് പ്രസിഡന്റ് ആണ് എക്സിക്യൂട്ടീവ്  കൗൺസിൽ യോഗം വിളിക്കേണ്ടത്. പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ദേഹം ചുമതലപ്പെടുത്തിയ വൈസ് പ്രസിഡന്റിന് എക്സിക്യൂട്ടീവ് കൗൺസിൽ യോഗം വിളിച്ചു ചേർക്കാം. മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് അംഗങ്ങൾ  നിർബന്ധമായും യോഗത്തിൽ പങ്കെടുത്തിരിക്കണം. ക്വാറം തികയാത്ത യോഗങ്ങളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല. യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടതും നടപടികൾ  നിയന്ത്രിക്കേണ്ടതും പ്രസിഡന്റ് / വൈസ് പ്രസിഡന്റ് ആണ്. യോഗവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറേക്കേണ്ട ചുമതല സംഘടനാ കാര്യ ചുമതല വഹിക്കുന്ന ഒാർഗനൈസേഷൻ സിക്രട്ടറി ആണ്. യോഗ അജണ്ടകൾ നിശ്ചയിക്കേണ്ടത്  പ്രസിഡന്റ് ആണ്. എന്നാൽ കൗൺസിൽ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കണം അജണ്ടകൾ അന്തിമമായി തീരുമാനിക്കേണ്ടത്. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വോട്ടിങ് അടിസ്ഥാനത്തിലായിരിക്കണം. അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത യാതൊരു കാര്യങ്ങളും യോഗങ്ങളിൽ അജണ്ടയായി വരികയോ അജണ്ടയ്ക്കപ്പുറമുള്ള ചർച്ചയായോ വരരുത്.  മുഴുവൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കും.  എന്നാൽ വോട്ടിങ് തുല്യത പാലിക്കുന്ന പക്ഷം പ്രസിഡന്റിന്  കാസ്റ്റിങ് വോട്ട് ഉപയോഗിച്ച്   ചെയ്ത അന്തിമ വിധി നിർണയിക്കാനുള്ള അധികാരമുണ്ട്.

 Article6/Section4/E: ഡിസ്ട്രിക്റ്റ് പ്രസിഡന്റ്.
ജില്ലാ ജനറൽ കൗൺസിൽ അംഗങ്ങൾക്കിടയിൽ നിന്ന് തിരഞ്ഞടുക്കപ്പെടുന്നതോ അടിയന്തിര സാഹചര്യങ്ങളിൽ  ഗാർഡിയൻ കൗൺസിൽ നേരിട്ട് നിയമിക്കുന്നതോ ആയ, ഒരു ജില്ലയുടെ  അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഒാണേഴ്സ് കേരളയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട സുപ്രധാന ഭരണഘടനാ പദവിയാണ് ഡിസ്ട്രിക്ട് പ്രസിഡന്റ്.  ജില്ലയിൽ  നടക്കുന്ന മുഴുവൻ അവോക് പദ്ധതികളുടെയും പരിപാടികളുടെയും നിയന്ത്രണവും നേതൃത്വവും ജില്ലാ പ്രസിഡന്റിൽ നിക്ഷിപ്തമാണ്.
 
Article6/Section4/F: ഡിസ്ട്രിക്റ്റ് പ്രസിഡന്റിനുള്ള പ്രത്യേക അധികാരങ്ങളും ചുമതലകളും.
1. ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ വകുപ്പ് തല സിക്രട്ടറിമാരെ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്ന്  തിരഞ്ഞെടുക്കാനോ സുപ്രീം കൗൺസിൽ അനുമതിയോടെ സേവന വേതന വ്യവസ്ഥയിൽ നിയമിക്കാനോ ഡിസ്ട്രിക്റ്റ് പ്രസിഡന്റിന് അധികാരമുണ്ട്.
2. ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുമായി ആലോചിച്ച് ജനറൽ കൗൺസിൽ യോഗങ്ങളുടെ അജണ്ടകൾ നിശ്ചയിക്കേണ്ടത് പ്രസിഡന്റ് ആണ്.
3. അടിയന്തിര സാഹചര്യങ്ങളിൽ മൂന്ന് ദിവസത്തെ മുൻകൂർ നോട്ടീസ് നൽകി ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിൽ യോഗവും 24 മണിക്കൂർ മുൻകൂർ നോട്ടീസ് നൽകി ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കൗൺസിൽ യോഗവും വിളിക്കാൻ ഡിസ്ട്രിക്റ്റ് പ്രസിഡന്റിന് അധികാരമുണ്ട് .
4. വകുപ്പ് തല സെക്രട്ടറിമാരിൽ ഏത് സമയത്തും  നിന്ന് പ്രവർത്തന റിപ്പോർട്ടുകൾ ആവശ്യപ്പെടാൻ പ്രസിഡന്റിന് അധികാരമുണ്ട്.
5. ഡിസ്ട്രിക്റ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും  സാമ്പത്തിക വിനിമയം ഡിസ്ട്രിക്റ്റ് പ്രസിഡന്റിന്റെ നിയന്ത്രണത്തിലായിരിക്കും.
6. വോട്ടിങ്ങിൽ തുല്യത പാലിക്കുന്ന പക്ഷം പ്രത്യേക കാസ്റ്റിംഗ് വോട്ട് അവകാശം വിനിയോഗിക്കാനും അന്തിമ തീരുമാനം പ്രഖ്യാപിക്കാനുമുള്ള  അധികാരം
7. ഡിസ്ട്രിക്റ്റ് പ്രസിഡന്റ് അതാത് ഡിസ്ട്രിക്റ്റ് കമ്മിറ്റിയുടെ  സമഗ്ര പ്രവർത്തന റിപ്പോർട്ട്  സംസ്ഥാന കമ്മിറ്റിക്ക് നൽകാൻ ബാധ്യസ്ഥനാണ്.
8. ഡിസ്ട്രിക് കമ്മിറ്റിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും, റെക്കോർഡുകളും സൂക്ഷിക്കേണ്ടത് പ്രസിഡന്റിന്റെ ഉത്തരവാദിത്വത്തിൽ ആയിരിക്കും.
 
Article6/Section4/G: ഡിസ്ട്രിക്റ്റ് വൈസ് പ്രസിഡന്റ്.
ഡിസ്ട്രിക്റ്റ് പ്രസിഡന്റിന്റെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയിൽ പ്രസിഡന്റ്  പ്രത്യേകമായി ചുമതലപ്പെടുത്തിയ കാര്യങ്ങൾ നിർവ്വഹിക്കേണ്ട അവോക്  ഭരണഘടന സംവിധാനമാണ് വൈസ് പ്രസിഡന്റ്.  പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ പ്രത്യേകാനുമതിയോടെ ഡിസ്ട്രിക്റ്റ് ജനറൽ കൗൺസിൽ, എക്സിക്യൂട്ടീവ്  കൗൺസിൽ എന്നിവ വിളിച്ചു ചേർക്കുന്നതിനും തിരുമാനങ്ങളെടുക്കുന്നതിനും വൈസ് പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും.  എന്നാൽ അത്തരം തീരുമാനങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് ലഭ്യമായ മാർഗ്ഗങ്ങൾ ഉപയോഗിച്ച്  രേഖാ മൂലമോ ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ചോ പ്രസിഡന്റിനെ അറിയിക്കേണ്ടതും അനുമതി വാങ്ങുകയും ചെയ്യേണ്ടതാണ്. 
 
Article6/Section4/H: ഡിസ്ട്രിക്റ്റ് സിക്രട്ടറി;
അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഒാണേഴ്സ് കേരളയുടെ ഡിസ്ട്രിക്റ്റ്  കമ്മിറ്റിയെ സംബന്ധിച്ച്    സുപ്രധാന ഭരണഘടനാ സ്ഥാനമാണ് ഡിസ്ട്രിക്റ്റ് സെക്രട്ടറി. സംഘടനയുടെ മുഴുവൻ പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തുന്നത് വകുപ്പ്തല സിക്രട്ടറിമാരിലൂടെയാണ് . അതായത് സംഘടനയെ മുന്നോട്ട് ചലിക്കാൻ സഹായിക്കുന്ന ചക്രങ്ങളാണ് വകുപ്പ് തല സിക്രട്ടറിമാർ. സിക്രട്ടറിമാരുടെ  വകുപ്പുകളും ചുമതലകളും താഴെ നൽകുന്നു;
1. ഓർഗനൈസേഷൻ വിഭാഗം: ഒാർഗനൈസേഷൻ സിക്രട്ടറി; അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഓണേഴ്സ് കേരളയുടെ  14 ജില്ലകളുടെയും സംഘടനാ കാര്യങ്ങൾ മുഴുവൻ അതാത് ജില്ലകളുടെ  ജില്ലാ  ഒാർഗനൈസേഷൻ സിക്രട്ടറിയിൽ നിക്ഷിപ്തമാണ്. കീഴ് ഘടകമായ ചാപ്റ്റർ  മുഖേന പുതിയ അംഗങ്ങളെ ചേർത്ത് സംഘടനാ ബലം വർധിപ്പിക്കുക , അവോക്  ചാപ്റ്ററുകൾ  ഇല്ലാത്തയിടങ്ങളിൽ പുതിയ ചാപ്റ്ററുകൾ   രൂപീകരിക്കുക. സോണൽ എക്സിക്യൂട്ടീവ് / ജനറൽ കൗസിൽ യോഗങ്ങൾക്കുള്ള ക്രമീകരണം നടത്തുക. യോഗങ്ങളിലേക്ക് അംഗങ്ങളെ ക്ഷണിക്കുക. യോഗത്തിൽ അംഗങ്ങളെ സ്വാഗതം ചെയ്യുക, യോഗ നടപടികൾ രേഖപ്പെടുത്തുക, സംഘടനാ റിപ്പോർട്ട് തയ്യാറാക്കുക. റിപ്പോർട്ട്  പ്രസിഡന്റ് ആവശ്യപ്പെടുമ്പോൾ  കൈമാറുക. ജനറൽ വാർഷിക കൗൺസിൽ യോഗങ്ങളിൽ സംഘടനാ റിപ്പോർട്ട്  അവതരിപ്പിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
2. പ്രോഗ്രാം വിഭാഗം  പ്രോഗ്രാം സിക്രട്ടറി; സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അവോക് പദ്ധതികളും പരിപാടികളും ഒപ്പം ഡിസ്ട്രിക്റ്റ് കമ്മിറ്റികളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങളും  അതാത്  ജില്ലകളിൽ കീഴ് ഘടകങ്ങളുടെ സഹകരണത്തോടെ വിജയകരമായി  നടപ്പാക്കുകയാണ്  ഡിസ്ട്രിക്റ്റ് പ്രോഗ്രാം സിക്രട്ടറിയുടെ പ്രഥമ ദൗത്യം. സംഘടന നേതൃത്വം നൽകുന്ന സമരങ്ങൾ, പ്രതിഷേധ പരിപാടികൾ, പദ്ധതി പ്രവർത്തനങ്ങൾ, പൊതു യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം പ്രോഗ്രാം സെക്രട്ടറിയുടെ ചുമതലയാണ്. 
 
3. മീഡിയ വിഭാഗം  മീഡിയ സിക്രട്ടറി; മാധ്യമ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരെയാണ് മീഡിയ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കേണ്ടത് .അതാത് ജില്ലാ തലങ്ങളിൽ നടപ്പാക്കപ്പെടുന്ന അവോക് പദ്ധതികളുടെയും പരിപാടികളുടെയും വാർത്തകളും സന്ദേശങ്ങളും   ദൃശ്യ ശ്രവ്യ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച്  ജില്ലയിലെ ജനങ്ങൽ എത്തിക്കുകയാണ് മീഡിയ സിക്രട്ടറിയുടെ പ്രധാന ചുമതല. മീഡിയ സെക്രട്ടറി മാധ്യമങ്ങളുമായി നിരന്തര ബന്ധം പുലർത്തിയിരിക്കണം. സംഘടനയുടെ നയ നിലപാടുകളും പ്രവർത്തന പദ്ധതികളും മാധ്യമങ്ങളിൽ  വിശദീകരിക്കാനുള്ള ഭാഷാ പ്രാവീണ്യവും വാക്ചാതുരിയുമുള്ളവരായിരിക്കണം മീഡിയ സെക്രട്ടറി.
 
4. ഫിനാൻസ് വിഭാഗം ഫിനാൻസ് സിക്രട്ടറി; ജില്ലാ കമ്മിറ്റിയുടെ മുഴുവൻ സാമ്പത്തിക  ക്രയവിക്രങ്ങളും കൈകാര്യം ചെയ്യുന്നത്  ജില്ലാ ഫിനാൻസ് സെക്രട്ടറിയുടെ ചുമതലയാണ്. അവോക് അതാത് ജില്ലകളിൽ നടപ്പിൽ വരുത്തുന്ന പദ്ധതികളുടെയും പരിപാടികളുടെയും രേഖകൾ , റെക്കോർഡുകൾ , സാമ്പത്തിക റിപ്പോർട്ടുകൾ എന്നിവ  തയ്യാറാക്കുക, ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്സ് പരിപാലിക്കുക, കീഴ് ഘടകങ്ങളുടെ സാമ്പത്തിക ക്രയവിക്രയങ്ങൾ നിരീക്ഷിക്കുക, ജില്ലയുടെ അർദ്ധ/ വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ ജില്ലാ പ്രസിണ്ടന്റിന് സമർപ്പിക്കുക, പ്രസ്തുത റിപ്പോർട്ട്  എക്സിക്യൂട്ടീവ് / ജനറൽ കൗസിൽ യോഗങ്ങളിൽ    അവതരിപ്പിക്കുക തുടങ്ങിയവയാണ് ഡിസ്ട്രിക്റ്റ് ഫിനാൻസ് സിക്രട്ടറിയുടെ പ്രധാന ചുമതലകൾ .

5. ലീഗൽ  വിഭാഗം ലീഗൽ  സിക്രട്ടറി; ജില്ലാ കോടതികളിൽ കുറഞ്ഞത് രണ്ട് വർഷം പ്രാക്ടീസ്  ഉള്ള നിയമ ബിരുദ ധാരികളെയാണ് ലീഗൽ സിക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത്. . ഒാരോ ജില്ലയുടെയും പരിധിയിലുള്ള  റോഡുകൾ, നഗരങ്ങൾ, ഗതാഗതം , വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമ വ്യവഹാരങ്ങളും  അതാത് ജില്ലയുടെ ചുമതലയുള്ള ലീഗൽ സിക്രട്ടറിയുടെ ഉത്തരവാദിത്വമായിരിക്കും. ജില്ലയുടെ  തലസ്ഥാന നഗരത്തിന്റെ  ഗതാഗതം , ടൗൺ പ്ലാനിങ്, പാർക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ പഠിക്കുക, ജില്ലാ പ്രസിഡന്റിന്  അത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുക, ജില്ലാ പ്രസിഡന്റിന്റെ അനുമതിയോടെ ആവശ്യമായ   നിയമ നടപടികൾ സ്വീകരിക്കുക, സംസ്ഥാന പാത ഉൾപ്പടെയുള്ള പ്രധാന  റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ടെണ്ടർ, കരാർ, എന്നിവയുടെ നിയമപരമായ പരിശോധനകൾ, ജില്ലാ പ്രസിഡന്റിന്റെ അനുമതിയോടെ അതിന്മേലുള്ള സത്വര നിയമ നടപടികൾ, ഗതാഗത  പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയമ നടപടികൾ , ജില്ലയിലെ കീഴ്ഘടകങ്ങളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന അവോക്  അംഗങ്ങളുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട  പ്രശ്നങ്ങളിൽ ആവശ്യമായ നിയമ  നടപടികൾ   തുടങ്ങിയവയാണ് ലീഗൽ സിക്രട്ടറിയുടെ പ്രധാന ചുമതലകൾ.
 
6. ടെക്നിക്കൽ വിഭാഗം ടെക്നിക്കൽ സിക്രട്ടറി; റോഡ് / പാലം എന്നിവയുടെ  നിർമ്മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സാങ്കേതിക നിലവാര പരിശോധനകൾ നടത്തുകയും അത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ പ്രസിഡന്റിന് കൈമാറുകയുമാണ് ടെക്നിക്കൽ സിക്രട്ടറിയുടയും അദ്ദേഹത്തിന്റെ കീഴിലുള്ള സാങ്കേതിക വിഭാഗത്തിന്റെയും പ്രധാന ചുമതല .
 
Article6/Section4/I: ഡിസ്ട്രിക്റ്റ് കമ്മിറ്റി: അധികാരങ്ങളും ഉത്തരവാദിത്വങ്ങളും;
അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഒാണേഴ്സ് കേരളയുടെ ഒരു ജില്ലയുടെ സമഗ്ര അധികാര കേന്ദ്രം എന്ന നിലയിൽ വളരെ വലിയ ഉത്തരവാദിത്വങ്ങളാണ് ജില്ലാ കൗൺസിലിനുള്ളത്.  ജില്ലാ കൗൺസിലിൽ നിക്ഷിപ്തമായ അധികാരങ്ങളും ചുമതലകളും. 

1. ഒരു ജില്ലയുടെ വൃത്തത്തിനകത്തുള്ള മുഴുവൻ സോണുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക, അവക്കാവശ്യമുള്ള മാർഗ്ഗ നിർദ്ദേശങ്ങളും പിന്തുണയും നൽകുക. പ്രവർത്തനം വിലയിരുത്തുക. സോണൽ  കമ്മിറ്റികൾ റിപ്പോർട്ട് ചെയ്യുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക.
2. അതാത്  ജില്ലയിൽ നിന്നും സ്റ്റേറ്റ്  ഗവേർണിംഗ്  കൗൺസിലി ലേക്ക് 2 അംഗങ്ങളെ നോമിനേറ്റ് ചെയ്യുക.
3. അതാത് ജില്ലയുടെ  പരിധിയിലുള്ള അംഗങ്ങളുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട  പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുക.
4. അവോക് പദ്ധതികളും പരിപാടികളും സോണുകളിൽ കുറ്റമറ്റ രീതിയിൽ സമയ ബന്ധിതമായി സോണുകളിൽ കൃത്യമായി നടക്കുന്നു എന്നുറപ്പ് വരുത്തുക.
5. മേൽ ഘടകമായ സ്റ്റേറ്റ്  കമ്മിറ്റിയിൽ  നിന്ന് വരുന്ന പദ്ധതികളും അറിയിപ്പുകളും നിർദ്ദേശങ്ങളും കീഴ്ഘടകമായ സോണുകൾക്ക് കൈമാറുക.
6. കാര്യക്ഷമമായി പ്രവർത്തിക്കാത്ത കീഴ് ഘടകങ്ങളെ കുറിച്ച് സംസ്ഥാന കമ്മിറ്റിയിൽ  റിപ്പോർട്ട് ചെയ്യുക. 
7. ജില്ലാ കമ്മിറ്റിയുടെ  ശാക്തിക, സ്വാധീന പരിധിക്കുള്ളിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ മേൽഘടകമായ സ്റ്റേറ്റ്  കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുക.
8. വാർഷിക / അർദ്ധ വാർഷിക / പാദ വാർഷിക പ്രവർത്തന റിപ്പോർട്ട് മേൽ ഘടകമായ സംസ്ഥാന കമ്മിറ്റിക്ക് കൈമാറുക.
9. സർക്കാർ വകുപ്പുകളുടെ / സ്വകാര്യ കമ്പനികളുടെ റോഡ് കയ്യേറ്റങ്ങൾ, റോഡ്  വെട്ടിപ്പൊളിച്ചുള്ള  നിർമ്മാണ പ്രവർത്തനങ്ങൾ, വാഹന ഗതാഗതം തടഞ്ഞുകൊണ്ടുള്ള അനധികൃത പരിപാടികൾ തുടങ്ങിയവയിന്മേലുള്ള നടപടികൾ സ്വീകരിക്കുക.
10. ജില്ലയുടെ  പരിധിയിലുള്ള നഗരങ്ങളിലെയും ടൗണുകളിലെയും  ഗതാഗത പ്രശ്നങ്ങൾ, പാർക്കിങ് പ്രശ്നങ്ങൾ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക. പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുക
11. അതത് ജില്ലകളിലൂടെ കടന്ന് പോകുന്ന സംസ്ഥാന, ദേശീയ പാതകളുടെ നിർമ്മാണ വികസന പ്രക്രിയകളിൽ ക്രിയാത്മകമായി ഇടപെടുക.
12. ദേശീയ / സംസ്ഥാന പാതകളുടെ വികസനവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ  സംസ്ഥാന ഗവേണിംഗ് കൗസിലിൽ റിപ്പോർട്ട് ചെയ്യുക.
 13. ജില്ലയുടെ പരിധിയിൽ വരുന്ന നഗരങ്ങളുടെ ആസൂത്രണ വികസന പദ്ധതികളിൽ ഇടപെടുക. അശാസ്ത്രീയ നിർമ്മാണ വികസന പ്രവർത്തനങ്ങൾ തടയുക
14. അവോക്  അജണ്ടകൾ നടപ്പാക്കുന്നതിനായി  ഭരണഉദ്യോഗസ്ഥ തലങ്ങളിൽ സമ്മർദ്ധ ശക്തിയായി നിലകൊള്ളുക