Association of Vehicles Owners Kerala - AVOK MEMBERSHIP
Members Registration

Membership Application Form

അംഗത്വത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും.

Article:5 ; കേരള സംസ്ഥാന മോട്ടോർ വെഹിക്കിൾ ആക്ട് അനുസരിച്ച് ത്രീവീൽ/മുച്ചക്ര വാഹനമൊഴികെ ഒരു മോട്ടോർ വാഹനം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ പൗരത്വമുള്ള ഏത് വ്യക്തികൾക്കും അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്സ് കേരളയുടെ പ്രാഥമിക അംഗത്വത്തിന് അർഹതയുണ്ട്. സംഘടനയുടെ ഔദ്യോഗിക വെബ്പോർട്ടൽ/മൊബൈൽ ആപ്ലിക്കേഷൻ മുഖേനയാണ് അംഗത്വത്തിനുള്ള അപേക്ഷ നൽകേണ്ടത്. അപേക്ഷയോടൊപ്പം വ്യക്തിഗത വിവരങ്ങൾ, അപേക്ഷകന്റെ ഉടമസ്ഥയിലുള്ള വാഹനങ്ങളുടെ വിവരങ്ങൾ എന്നിവ നൽകേണ്ടതുണ്ട്. സമർപ്പിക്കപ്പെട്ട അംഗത്വ അപേക്ഷയോടൊപ്പം നൽകപ്പെട്ട വിവരങ്ങൾ പരിശോധനക്ക് വിധേയമാക്കിയ ശേഷമായിരിക്കും അവോക് അംഗത്വം അനുവദിക്കുക. അപേക്ഷയോടൊപ്പം വാർഷിക അംഗത്വ വരിസംഖ്യയായി 100 രൂപ ഒടുക്കിയിരിക്കണം. വരിസംഖ്യ ഒടുക്കാത്ത അംഗത്വ അപേക്ഷകൾ പരിഗണിക്കുന്നതല്ല. മൂന്നോ അതിലധികമോ ക്രിമിനൽ കേസുകളിൽ പ്രതികളായവർക്ക് അവോക് മെമ്പർഷിപ്പ് അനുവദിക്കുന്നതല്ല. അവോക് അംഗത്വം നൽകപ്പെട്ടവർ അംഗത്വം നൽകുന്നതിന് യോഗ്യരായിരുന്നില്ല എന്ന് പിന്നീട് ബോധ്യപ്പെടുന്ന പക്ഷം പ്രസ്തുത അംഗത്വം റദ്ദ് ചെയ്യും. ഏറെ ഭരിച്ചതും വെല്ലുവിളികൾ നിറഞ്ഞതുമായ ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളുമായി പ്രവർത്തിക്കുന്നതാകയാൽ സംഘടനയുടെ ആഭ്യന്തര ഐക്യവും അംഗങ്ങളുടെ അച്ചടക്കവും പ്രതിബദ്ധതയും ഏറെ പ്രധാനമാണ് . അതിനാൽ അവോക് അംഗത്വ അപേക്ഷ നൽകുന്ന വാഹന ഉടമകൾ ഇനി പറയുന്ന വ്യവസ്ഥകളും നിബന്ധനകളും പൂർണ്ണമായി അംഗീകരിച്ചിരിക്കണം

Article:5/Section:1 : അവോക് അംഗത്വം നൽകുന്നതിനുള്ള വ്യവസ്ഥകളും നിബന്ധനകളും

1. നിലവിലുള്ള അവോക് ഭരണഘടനയും ഭാവിയിൽ വന്നേക്കാവുന്ന ഭേദഗതികളും പൂർണ്ണമായി അംഗീകരിക്കുക.
2. വാഹന ഉടമ എന്ന നിലയിൽ തങ്ങളുടെ മൗലികാവകാശങ്ങളെ കുറിച്ച് ബോധവാനായിരിക്കുക.
3. റോഡ് നിയമങ്ങൾ പാലിച്ചും ഉത്തരവാദിത്വ ബോധത്തോടെയും വാഹനമോടിക്കുക
4. മറ്റുള്ളവരുടെ ജീവനും വാഹനങ്ങൾക്കും അപകടമുണ്ടാകും വിധം വാഹനമോടിക്കാതിരിക്കുക.
5. സംഘടനാ വേദികളിൽ മത/ രാഷ്ട്രീയ വിഷയങ്ങൾ ഒൗദ്യോഗികമായോ അല്ലാതെയോ ചർച്ച ചെയ്യരുത് .
6. സംഘടയിൽ മത/ രാഷ്ട്രീയ വിഭാഗങ്ങൾക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാട് സ്വീകരിക്കരുത്.
7. സംഘടനാ വേദികൾ, കമ്മിറ്റികൾ , അവോക് സോഷ്യൽ മീഡിയ ഹാൻഡിലുകൾ/ ഗ്രൂപ്പുകൾ, അവോക് കമ്മ്യൂണിറ്റികൾ മുതലായവ തങ്ങളുടെ രാഷ്ട്രീയമോ മതപരമോ ആയ പ്രചാരണങ്ങൾക്കോ പ്രവർത്തനത്തിനോ ഉപയോഗിക്കരുത്.
8. അവോക് കമ്മിറ്റികളിൽ / വേദികളിൽ ഉന്നയിക്കേണ്ടതോ ചർച്ച ചെയ്യേണ്ടതോ ആയ പ്രശ്നങ്ങൾ പൊതു ഇടങ്ങളിൽ അവതരിപ്പിക്കരുത്.
9. സംഘടനയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന വിധം പൊതു ഇടങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ ഇടപെടരുത് .
10. സംഘടനയുടെ ഏതെങ്കിലും ഭാരവാഹി എന്ന നിലയിൽ നിയമം കയ്യിലെടുക്കുകയോ നിയമവിരുദ്ധമായി പ്രവർത്തിക്കുകയോ അരുത്.
11. സംഘടന ആവശ്യപ്പെടുന്ന വിധം ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ കഴിയാത്തവർ ഭാരവാഹിത്വം ഏറ്റെടുക്കരുത്.
12. സംഘടനയിൽ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കും വിധം സംസാരിക്കരുത്, പ്രവർത്തിക്കരുത്
13. അവോക് അംഗങ്ങൾ തമ്മിൽ സാഹോദര്യ ബന്ധം വളർത്തുകയും റോഡുകളിൽ സഹകരണ മനോഭാവം വളർത്തുകയും ചെയ്യുക
14. അംഗങ്ങളുടെ വാഹനങ്ങളിൽ അംഗത്വത്തോടൊപ്പം ലഭിക്കുന്ന അവോക് മെമ്പർഷിപ്ടാഗ് പതിക്കുക
15. തങ്ങൾ അംഗമായിട്ടുള്ള അവോക് ഘടകങ്ങളുടെ പ്രവർത്തനങ്ങളിൽ കൃത്യമായി പങ്കുകൊള്ളുകയും സംഘടനയുടെ നയവും തീരുമാനങ്ങളും നിർദേശങ്ങളും വിശ്വസ്തതയോടെ നടപ്പാക്കുകയും ചെയ്യുക.
16. സംഘടനയുടെ വളർച്ചയ്ക്കും ലക്ഷ്യപൂർത്തീകരണത്തിനും ആത്മാർത്ഥമായി പ്രവർത്തിക്കുക, സംഘടന അർപ്പിക്കുന്ന വിശ്വാസത്തെ വഞ്ചിക്കാതിരിക്കുക.
17. അംഗങ്ങളുടെ ഭാഗത്ത് നിന്ന് അവരുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട അന്യായവും നിയമ വിരുദ്ധവുമായ പ്രവൃത്തികൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ സംഘടനയുടെ യാതൊരു പിന്തുണയും സഹായവും ലഭിക്കില്ല.

മുകളിൽ നൽകിയിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ചു അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരള യിൽ പ്രവർത്തിക്കാൻ താങ്കൾ സന്നദ്ധനാണെങ്കിൽ തുടരുക.