Article 6 / Section 1 : ക്ലസ്റ്റർ കമ്മിറ്റി
അവോക് സംഘടനാ സംവിധാനത്തിൽ ഏറ്റവും താഴെ തട്ടിലുള്ള ഘടകമാണ് ക്ലസ്റ്റർ. ശക്തവും അജയ്യവും ജനകീയവുമായ ഒരു സംഘടനാ സംവിധാനമായി അവോക് നിലകൊള്ളുക എന്ന ലക്ഷ്യം മുൻനിർത്തി സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് വേരുകളിറക്കി സംസ്ഥാനത്തെ ഓരോ വാഹന ഉടമയെയും സംഘടനയുടെ ഭാഗമാക്കുക എന്നുള്ളതാണ് ക്ലസ്റ്റർ കമ്മിറ്റികൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ചുരുങ്ങിയത് 25 വാഹന ഉടമകൾ ഉള്ള ഒരു പ്രദേശത്ത് ക്ലസ്റ്റർ രൂപീകരിക്കാം. റസിഡൻസ് അസോസിയേഷനുകൾ, അയൽകൂട്ടങ്ങൾ, പ്രാദേശിക ക്ലബ്ബ്കൾ, തുടങ്ങി ഒരു പഞ്ചായത്ത്, മുനിസിപ്പൽ/ കോർപറേഷൻ വാർഡ് പരിധിക്കകത്തുള്ള കൂട്ടായ്മകളുടെ അടിസ്ഥാനത്തിലും അല്ലാതെയും ക്ലസ്റ്ററുകൾ അനുവദിക്കും. ഏത് പ്രാദേശിക കൂട്ടായ്മയുടെ അടിസ്ഥാനത്തിലാണോ അല്ലെങ്കിൽ പ്രദേശത്തിന്റെ അടിസ്ഥാനത്തിലാണോ ക്ലസ്റ്റർ രൂപീകരിക്കുന്നത് ആ പേരിൽ തന്നെയായിരിക്കും ക്ലസ്റ്റർ അറിയപ്പെടുക.
Article 6 / Section 1/A. ക്ലസ്റ്റർ ജനറൽ കൗൺസിൽ
അതാത് പ്രദേശത്തെ /ചുറ്റുവട്ടത്തെ വാഹന ഉടമകൾ യോഗം ചേർന്നാണ് ക്ലസ്റ്റർ രൂപീകരിക്കേണ്ടത്. ക്ലസ്റ്റർ പ്രസിഡന്റ് , രണ്ട് വൈസ് പ്രസിഡന്റുമാർ നാല് സെക്രട്ടറിമാർ ( ഫിനാൻസ് സിക്രട്ടറി , ഓർഗനൈസേഷൻ സിക്രട്ടറി, പ്രോഗ്രാം സെക്രട്ടറി, മീഡിയ സിക്രട്ടറി) . 7 അംഗ ക്ലസ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ, ചരുങ്ങിയത് ഏഴ് ജനറൽ കൗൺസിൽ അംഗങ്ങൾ എന്നിവയടങ്ങിയതാണ് ഒരു ക്ലസ്റ്റർ കമ്മിറ്റി. ക്ലസ്റ്റർ ജനറൽ കൗൺസിൽ യോഗത്തിലാണ് പ്രസിഡന്റിനെയും എക്സിക്യുട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുക്കേണ്ടത്. ക്ലസ്റ്റർ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്നാണ് സിക്രട്ടറിമാരെ തിരഞ്ഞെടുക്കേണ്ടത് . സിക്രട്ടറിമാരെ തിരഞ്ഞെടുക്കാനുള്ള അവകാശം ക്ലസ്റ്റർ പ്രസിഡണ്ടിന് മാത്രമായിരിക്കും. യോഗത്തിൽ സന്നിഹിതരായ, അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരളയിൽ പ്രാഥമിക അംഗത്വം നേടിയവർക്ക് മാത്രമെ ഭാരവാഹികളാകാനും വോട്ടിംഗിൽ പങ്കെടുക്കാനുമുള്ള അവകാശമുണ്ടാകുകയുള്ളൂ. കൗൺസിൽ അംഗങ്ങളുടെ രാഷ്ട്രീയ,മത,ജാതി,ലിംഗ,വംശ,വർണ്ണ സ്വാധീനങ്ങൾ യാതൊരു കാരണവശാലും അവോക് നയനിലപാടുകളെ സ്വാധീനിക്കരുത്
Article 6 / Section 1/B: ക്ലസ്റ്റർ എക്സിക്യൂട്ടീവ് കൗൺസിൽ
ക്ലസ്റ്റർ ജനറൽ കൗൺസിലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഏഴ് ക്ലസ്റ്റർ എക്സിക്യൂട്ടീവ് അംഗങ്ങൾ , നാല് സിക്രട്ടറിമാർ, രണ്ട് ക്ലസ്റ്റർ വൈസ് പ്രസിഡന്റുമാർ, ക്ലസ്റ്റർ പ്രസിഡന്റ് എന്നിവരടങ്ങിയ പതിനാല് അംഗങ്ങളുടെ സമിതിയാണ് ക്ലസ്റ്റർ എക്സിക്യൂട്ടീവ് കൗൺസിൽ. അതാത് ക്ലസ്റ്ററുകളിൽ അവോക് പദ്ധതികളും പരിപാടികളും കാര്യക്ഷമതയോടെ സമയബന്ധിതമായി നടപ്പാക്കുകകയാണ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ മുഖ്യ ചുമതല.
Article 6 / Section 1/C : ക്ലസ്റ്റർ പ്രസിഡന്റ്
ക്ലസ്റ്റർ കമ്മിറ്റിയുടെ നേതൃത്വം പ്രസിഡന്റിൽ നിക്ഷിപ്തമാണ്. അതാത് ക്ലസ്റ്ററിൽ നടക്കുന്ന അവോക് പദ്ധതി പ്രവർത്തനങ്ങൾ ഏകോപിക്കുക, നേതൃത്വം നൽകുക, ക്ലസ്റ്റർ പ്രവർത്തനങ്ങളെ കുറിച്ച് മേൽ കമ്മിറ്റിയിൽ റിപ്പോർട്ട് സമർപ്പിക്കുക തുടങ്ങിയവയാണ് ക്ലസ്റ്റർ പ്രസിഡന്റിന്റെ പ്രാഥമിക ചുമതലകൾ.
Article 6 / Section 1/D: ക്ലസ്റ്റർ വൈസ് പ്രസിഡന്റ്
ക്ലസ്റ്റർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തുന്നതിന് ക്ലസ്റ്റർ പ്രസിഡന്റിന് ആവശ്യമായ പിന്തുണയും സഹായവും നൽകുക എന്നുള്ളതാണ് വൈസ് പ്രസിഡന്റിന്റെ പ്രധാന ചുമതല. ക്ലസ്റ്റർ പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ ക്ലസ്റ്റർ കമ്മിറ്റിക്ക് നേതൃത്വം നൽകേണ്ടതും പ്രസിഡന്റ് നിശ്ചയിക്കുന്ന വൈസ് പ്രസിഡന്റിന്റെ ചുമതലായണ്.
Article 6 / Section 1/E: ക്ലസ്റ്റർ സിക്രട്ടറി
ഓർഗനൈസേഷൻ സിക്രട്ടറി, പ്രോഗ്രാം സിക്രട്ടറി,മീഡിയ സിക്രട്ടറി, ഫിനാൻസ് സിക്രട്ടറി എന്നീ നാല് വകുപ്പ് തല സിക്രട്ടറിമാരാണ് ഒരു ക്ലസ്റ്റർ കമ്മിറ്റിയിൽ ഉണ്ടായിരിക്കുക. സിക്രട്ടറിമാരുടെ ചുമതലകൾ താഴെ നൽകുന്നു.
1 - ഓർഗനൈസേഷൻ സിക്രട്ടറി: ഒരു ക്ലസ്റ്റർ കമ്മിറ്റയുടെ സംഘടനാ കാര്യങ്ങൾ മുഴുവൻ ഓർഗനൈസേഷൻ സിക്രട്ടറിയിൽ നിക്ഷിപ്തമാണ്. പുതിയ അംഗങ്ങളെ ചേർക്കുക, , അത് സംബന്ധിച്ച റിപ്പോർട്ട് പ്രസിഡന്റ് ആവശ്യപ്പെടുമ്പോൾ നൽകുക, എക്സിക്യൂട്ടീവ് / ജനറൽ കൗസിൽ യോഗങ്ങളിൽ റിപ്പോർട്ട് അവതരിപ്പിക്കുക എന്നിവയാണ് പ്രധാന ഉത്തരവാദിത്വങ്ങൾ.
2 - പ്രോഗ്രാം സിക്രട്ടറി: മേൽ ഘടകങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അവോക് പദ്ധതികളും പരിപാടികളും അതാത് ക്ലസ്റ്ററിൽ നടപ്പാക്കുകയാണ് പ്രോഗ്രാം സിക്രട്ടറിയുടെ ദൗത്യം.
3 - മീഡിയ സിക്രട്ടറി:സോഷ്യൽ മീഡിയ ആണ് പ്രധാന പ്രവർത്തന മേഖല. അവോക് പദ്ധതികളുടെയും പരിപാടികളുടെയും വാർത്തകളും സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ അതാത് ക്ലസ്റ്ററിൽ മുഴുവൻ ജനങ്ങളിലും എത്തിക്കുകയാണ് മീഡിയ സിക്രട്ടറിയുടെ പ്രധാന ചുമതല.ഫെയ്‌സ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങി ലഭ്യമായ എല്ലാ സമൂഹമാധ്യങ്ങളിലും ക്ലസ്റ്റർ കേന്ദ്രീകരിച്ച് നടക്കുന്ന അവോക് പ്രവർത്തനങ്ങളുടെ വാർത്തകൾ , ചിത്രങ്ങൾ , വീഡിയോകൾ പോസ്റ്റ് ചെയ്യുക. ക്ലസ്റ്റർ ജനറൽ കൗൺസിൽ , എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്കായി പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുക, ക്ലസ്റ്റർ പരിധിയിലുള്ള മുഴുവൻ അവോക് അംഗങ്ങളെയും ചേർത്ത് വാട്സ്ആപ്പ് ബ്രോഡ്കാസ്റ്റ് സൃഷ്ടിച്ച് പരിപാലിക്കുക തുടങ്ങിയവയെല്ലാം മീഡിയ സിക്രട്ടറിയുടെ ചുമതലയാണ്.
4 - ഫിനാൻസ് സിക്രട്ടറി : ക്ലസ്റ്റർ കമ്മിറ്റിയുടെ സാമ്പത്തിക ക്രയ വിക്രയങ്ങൾ നടത്തുക, അതിന്റെ വരവ് ചിലവ് കണക്കുകൾ തയ്യാറാക്കി സൂക്ഷിക്കുക, പാദ വാർഷിക ക്ലസ്റ്റർ ജനറൽ കൗസിൽ യോഗത്തിൽ അവതരിപ്പിക്കുക തുടങ്ങിയവയാണ് ഫിനാൻസ് സിക്രട്ടറിയുടെ ചുമതലകൾ
Article 6 / Section 1/F: ക്ലസ്റ്റർ കമ്മിറ്റിയുടെ ചുമതലകൾ
1 - അതാത് ചുറ്റുവട്ടങ്ങളിലെ വാഹന ഉടമകളെ സംഘടനയുടെ അംഗങ്ങളാക്കുക എന്നുള്ളതാണ് ക്ലസ്റ്റർ കമ്മിറ്റിയുടെ പ്രാഥമിക ചുമതല. ഒരു ക്ലസ്റ്റർ കമ്മിറ്റിയുടെ ചുറ്റുവട്ടത്ത് താമസിക്കുന്ന എല്ലാ വാഹന ഉടമകളും അവോക് അംഗത്വമെടുത്തു എന്ന് ക്ലസ്റ്റർ കമ്മിറ്റികൾ ഉറപ്പ് വരുത്തണം.
2 - പഞ്ചായത്ത് വാർഡുകളിലും മുനിസിപ്പൽ/ കോർപറേഷൻ വാർഡുകളിലും നടക്കുന്ന ചെറിയ റോഡ് നിർമ്മാണങ്ങൾ നിരീക്ഷിക്കുക. ക്രമക്കേടുകൾ ശ്രദ്ധയിൽ പെടുന്ന പക്ഷം മേൽ ഘടകമായ ചാപ്റ്റർ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്യുക.
3 - മേൽ ഘടകമായ ചാപ്റ്റർ നിർദ്ദേശിക്കുന്നതനുസരിച്ചു അവോക് പദ്ധതികളുടെയും പരിപാടികളുടെയും പ്രാദേശിക തലത്തിലുള്ള പ്രചാരണം നടത്തുക, പദ്ധതികളും പരിപാടികളും ജനപങ്കാളിത്തത്തോടെ നടത്തുക.
4 - അവോക് സംഘടനാ സംവിധാനത്തിൽ മേൽ ഘടകമായ ചാപ്റ്ററിലേക്ക് ആവശ്യമായ (2 മുതൽ 5 വരെ) പ്രതിനിധികളെ തിരഞ്ഞെടുത്തയക്കുക.
Article 6 / Section 1/G. ക്ലസ്റ്റർ കമ്മിറ്റി തിരഞ്ഞെടുപ്പിനു മാർഗ്ഗനിർദ്ദേശങ്ങൾ
1 - മൂന്നിൽ കൂടുതൽ പേർ പ്രസിഡന്റ് / വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കരുത്.
2 - ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കുന്ന അവോക് പ്രാഥമിക അംഗത്വമുള്ള എല്ലാവർക്കും വോട്ടവകാശം ഉണ്ടായിരിക്കും.
3 - അവോക് പ്രാഥമിക അംഗത്വമില്ലാത്തവരെ സംഘടനയുടെ യാതൊരു പദവികളിലേക്കും തിരഞ്ഞെടുക്കരുത്.
4 - സംഘാടന മികവും കാര്യനിർവ്വഹണ ശേഷിയുമുള്ളവരെയാകണം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , എക്സിക്യുട്ടീവ് മെമ്പർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടേത്.
5 -ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കരുത്.
6 -സിക്രട്ടറിമാരെ തിരഞ്ഞെടുക്കാനുള്ള അധികാരം ക്ലസ്റ്റർ പ്രസിഡന്റിന് മാത്രമാണ്.