Association of Vehicles Owners Kerala - AVOK MEMBERSHIP
About Us

Association of Vehicles Owners Kerala



Article 5

കേരള സംസ്ഥാന മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുച്ചക്ര വാഹനങ്ങൾ ഒഴികെയുള്ള വാഹന ഉടമകളുടെ സംഘടനയാണ് അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരള അഥവാ അവോക്. വാഹനങ്ങളുമായി ബന്ധപ്പെട്ട് ഉടമകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ഉടമകൾക്ക് സഹായവും പിന്തുണയും നൽകുക എന്നുള്ളതാണ് സംഘടയുടെ പ്രഖ്യാപിത ലക്ഷ്യം. ഒപ്പം സംസ്ഥാനത്തെ റോഡ് , ഗതാഗതം, റോഡ് സുരക്ഷ, തുടങ്ങിയ വിഷയങ്ങളിൽ ക്രിയാത്മക തിരുത്തൽ ശക്തിയായി അവോക് നിലകൊള്ളും. ചോദിക്കാനും പറയാനും ആരുമില്ല എന്ന ബലത്തിൽ നാളിതുവരെ വാഹന ഉടമകളെ ചൂഷണം ചെയ്യുകയും പീഢിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന സർക്കാർ സംവിധാനങ്ങൾക്കും വാഹനങ്ങളുമായി ബന്ധപ്പെട്ട ഉത്പന്ന സേവന ദാതാക്കൾക്കും കടിഞ്ഞാണിടുക എന്നുള്ളതും സംഘടയുടെ അടിസ്ഥാന ലക്ഷ്യമാണ്. 

Article 1- ആമുഖം 

വികസിത രാജ്യങ്ങളോട് ഏതാണ്ട് തുല്യമായതും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ജീവിത നിലവാരവും വിദ്യാഭ്യാസ പുരോഗതിയും  സാമ്പത്തികാടിത്തറയും  നേടിയ ആധുനിക സമൂഹമാണ് കേരള ജനത. ഒരു ആഗോള സമൂഹം എന്ന നിലയിലാണ് സമകാലിക ലോകം മലയാളിയെ അടയാളപ്പെടുത്തുന്നത്. സമ്പന്ന ദാരിദ്ര്യ ഭേദമന്യേ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും മലയാളി സാന്നിധ്യമുണ്ട്. അത് കൊണ്ട് തന്നെ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിലെയും മനുഷ്യരുടെ ജീവിത നിലവാരവും ശൈലിയും സംസ്കാരവും അവിടങ്ങളിലെ വ്യവസ്ഥാപിതവും ശാസ്ത്രീയവും കുറ്റമറ്റതുമായ റോഡുകളും നഗരങ്ങളും പട്ടണങ്ങളും ഉൾപ്പെട്ട  അടിസ്ഥാന സൗകര്യങ്ങളും മലയാളിക്ക് നേരിട്ടറിയാം. 
യൂറോപ്പിലെയും അമേരിക്കയിലെയും മധ്യപൂർവ്വ ദേശങ്ങളിലെയും വികസിത രാജ്യങ്ങളിലെ ജീവിത നിലവാരവും വിദ്യാഭ്യാസ പുരോഗതിയും സാമ്പത്തിക ശേഷിയും ഒക്കെയുണ്ടെന്ന് പറയപ്പെടുന്ന മലയാളി പക്ഷെ അത്തരം രാജ്യങ്ങളിൽ നിലവിലുള്ള വ്യവസ്ഥാപിതമായ അടിസ്ഥാന സൗകര്യങ്ങൾ വിശിഷ്യാ റോഡുകളും  അച്ചടക്കമുള്ള ഗതാഗത സംസ്കാരവും കണ്ട് അദ്‌ഭുതപ്പെടാറുണ്ട്. കാരണം സ്വന്തം നാട്ടിലെ അതായത് കേരളത്തിലെ പൊട്ടിപ്പൊളിഞ്ഞ , അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട , അപകടം പതിയിരിക്കുന്ന റോഡുകളും  യാതൊരു ആസൂത്രണവുമില്ലാതെ എങ്ങിനെയൊക്കെയോ വികസിപ്പിക്കപ്പെട്ട , മാലിന്യം നിറഞ്ഞ നഗരങ്ങളും അച്ചടക്കമേതുമില്ലാതെ വാഹനങ്ങൾ  തലങ്ങും വിലങ്ങും പായുന്ന ഗതാഗത സംസ്കാരവുമൊക്കെ ചേർന്ന് നരകമാക്കുന്ന നഗരങ്ങളും രക്തക്കറ പുരണ്ട റോഡുകളും സംസ്കാര ശൂന്യമായ ഗതാഗതവുമാണ് മലയാളി സ്വന്തം നാട്ടിൽ അനുഭവിക്കുന്നത്. ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളോട് പോലും ഉപമിക്കാൻ കഴിയാത്ത വിധം പരിതാപകാരവും വൃത്തിഹീനവുമായ ഈ അവസ്ഥ പല കാര്യങ്ങളിലും ലോകനിലവാരം അവകാശപ്പെടുന്ന മലയാളിക്ക് , കേരളത്തിന് അപമാനകരമാണ്.  
ശാസ്ത്രീയമായി നിർമ്മിക്കപ്പെട്ട റോഡുകളുടെ എണ്ണം കേരളത്തിൽ 5 ശതമാനത്തിലും താഴെയാണ്.  റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിൽ ശാസ്ത്രീയതയും ഗുണനിലവാരവും ഉറപ്പാക്കാനുതകുന്ന ഒരു സംവിധാനവും ഇന്നിവിടെ നിലവിലില്ല.  എന്നുമാത്രമല്ല അതുറപ്പാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും പൊതുമരാമത്ത് എഞ്ചിനീയർമാരും ജനങ്ങളോട് ബാധ്യതയുള്ള രാഷ്ട്രീയ നേതൃത്വവും കരാറുകാരും ഉൾപ്പെട്ട വലിയൊരു മുന്നണി കേരളത്തിലെ റോഡുകളുടെ നിലവാരമില്ലായ്മയ്ക്കും തകർച്ചയ്ക്കും വേണ്ടി ഇവിടെ പ്രവർത്തിക്കുന്നു എന്നുള്ളത് പകൽ പോലെ യാഥാർത്ഥ്യമാണ്.
കേരളത്തിൽ  92 ലക്ഷത്തോളം വാഹനങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.  ഒാരോ വർഷവും നിലവിൽ റോഡിലുള്ള വാഹനങ്ങളുടെ............ ശതമാനം പുതിയതായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്.  ഏകദേശം............ ലക്ഷത്തോളം വാഹന ഉടമകൾ ഇവിടെയുണ്ട്.  ഇത്രയും പേരിൽ നിന്ന് ശതകോടിക്കണക്കിന് രൂപ റോഡ് നികുതിയായി സർക്കാർ ഇൗടാക്കുന്നുണ്ട്.  ടാക്സി പെർമിറ്റിന് വേണ്ടിയും രജിസ്ട്രേഷനു വേണ്ടിയും മറ്റു പലവകയായും വാഹന ഉടമകൾ കോടികൾ ഖജനാവിലേക്കൊഴുകുന്നുണ്ട്.  ഇത്തരത്തിൽ സർക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നായി ( ) ലക്ഷത്തോളം വാഹന ഉടമകൾ  നിലകൊള്ളുന്നു.  എന്നാൽ വാഹന ഉടമകൾക്ക് സർക്കാരുകൾ തിരിച്ചു നൽകുന്നതെന്താണ്.യഥാർത്ഥത്തിൽ കഴിഞ്ഞ 50 കൊല്ലമായി മാറിമാറിവരുന്ന സർക്കാരുകൾ വാഹന ഉടമകളെ വിഢികളാക്കുകയല്ലെ ചെയ്യുന്നത് ?  
ലക്ഷക്കണക്കിന് രൂപാ വിലകൊടുത്തും പതിനായിരങ്ങൾ റോഡ് നികുതി കെട്ടിയും വാങ്ങുന്ന വാഹനങ്ങൾ ചളിക്കുണ്ടുകളിലൂടെയും വാരിക്കുഴികളിലൂടെയും ഒാടിക്കേണ്ട ഗതികെട്ട അവസ്ഥയാണ് കേരളത്തിലെ വാഹന ഉടമകൾക്കുള്ളത്.  പൂർണ്ണമായും അശാസ്ത്രീയമായും ഉത്തരവാദിത്വമില്ലാതെയും നിർമ്മിക്കപ്പെടുകയോ വികസിപ്പിക്കപ്പെടുകയോ ചെയ്യുന്ന റോഡുകൾ വാഹന ഉടമകളെ സംബന്ധിച്ചേടത്തോളം തീരാശാപമായി തുടരുകയാണ്.  വൻ വിലയും വലിയ നികുതിയും കൊടുത്ത് റോഡിലേക്കിറക്കുന്ന വാഹനങ്ങളിൽ മിക്കതും അതിന്റെ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്ന ആയുസിന്റെ പകുതിപോലും കേരളത്തിലെ റോഡുകളിൽ കിട്ടുന്നില്ല.  തീ വിലകൊടുത്ത് നിറയ്ക്കുന്ന ഇന്ധനത്തിൽ നിന്ന് യഥാർത്ഥത്തിൽ ലഭിക്കേണ്ട ഇന്ധനക്ഷമതയുടെ പകുതിപോലും ലഭിക്കുന്നില്ല.  ബാങ്കുകളിൽ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വൻ പലിശക്ക് വായ്പയെടുത്ത് ടാക്സികളും ഗുഡ്സ് കരിയർ വാഹനങ്ങളും വാങ്ങുന്ന വാഹന ഉടമകൾക്ക് കിട്ടുന്ന വരുമാനത്തിന്റെ നല്ലൊരു പങ്ക് തകർന്ന റോഡിലൂടെ ഒാടി നടുവൊടിയുന്ന വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും ഉന്ധനത്തിനും വേണ്ടി നീക്കിവെക്കേണ്ടിവരുന്നു.  കേരളത്തിലെ കുഗ്രാമങ്ങളിൽപോലും മുളച്ചുപൊങ്ങുന്ന ഒാട്ടോമൊബൈൽ വർക്ക്ഷോപ്പുകളുടെ ആധിക്യം ഇതിനേറ്റവും നല്ലൊരുദാഹരണമാണ്.  ഇതിനെല്ലാം പുറമെ കുണ്ടിലും കുഴിയിലും ചാടി നടുവൊടിയുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങളിൽ സഞ്ചരിക്കുന്ന യാത്രക്കാർക്കും പൊതു നിരത്തിലേക്കിറങ്ങുന്ന കാൽ നടയാത്രക്കാർക്കും കിട്ടുന്നത് സമയനിഷ്ഠയോ സുരക്ഷിതത്വമോ ഇല്ലാത്ത യാത്രയും വാഹന അപകടങ്ങൾ മൂലമുണ്ടാകുന്ന ജീവനഷ്ടവും മാരകമായ പരുക്കുകളും മാത്രമാണ്.  
ശാസ്ത്രീയമായ ഒരു മാനദണ്ഡവും പാലിക്കാതെ തട്ടിക്കൂട്ടിയുണ്ടാക്കുന്ന റോഡുകൾ കാരണം ദിനേനയുണ്ടാകുന്ന വാഹന അപകടങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന വാഹന ഉടമകളുടെയും വഴിയാത്രക്കാരുടെയും സംഖ്യ കുതിച്ചുയരുകയാണ്.  ഗുരുതരമായി പരുക്കേറ്റ് ജീവഛവമായി ജീവിക്കുന്നവരുടെയും അംഗഭംഗം വന്നവരുടെയും നരകയാതന വേറെ.  വാഹനാപകടങ്ങളിൽ അത്താണി നഷ്ടപ്പെട്ട കുടുംബങ്ങളുടെയും വിധവകളായ സ്ത്രീകളുടെയും അനാഥരായ കുഞ്ഞുങ്ങളുടെയും ഞെട്ടിക്കുന്ന കണക്കുകൾ വേറെയും. 
കേരളത്തിലെ റോഡുകളുടെയും ഗതാഗതസംവിധാനങ്ങളുടെയും ശോച്യാവസ്ഥയ്ക്ക് പ്രധാനമായും  3  കാരണങ്ങളാണ് കാണാൻ കഴിയുന്നത്. 


Article 1-a  റോഡുകളുടെ നിർമ്മാണത്തിലും വികസനത്തിലും കൊടികുത്തി വാഴുന്ന അഴിമതി


Article 1-b വ്യക്തമായ ഒരു ഗതാഗത നയത്തിന്റെ അഭാവം


Article 1-c  വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ.


Article1-a  അഴിമതി ;
മൂന്നാം ലോകരാജ്യങ്ങളിൽ വിശിഷ്യാ കൊളോണിയൽ അധിനിവേശങ്ങളിൽ മുക്തമായ ഏഷ്യൻ രാജ്യങ്ങളെ അടിമുടി ഗ്രസിച്ച, പ്രസ്തുത നാടുകളുടെ സാമ്പത്തിക, സാമൂഹിക, ഉൽപാദന വളർച്ചയെ പാടെ മുരടിപ്പിച്ചുകളഞ്ഞ അതിമാരകമായ വിപത്താണ് അഴിമതി.  ഇൗ രാജ്യങ്ങളുടെ പിടലിയിൽ ബോധപൂർവ്വമോ അല്ലാതെയോ കെട്ടിവെക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളിലധിഷ്ഠിതമായ പാരലിമെന്ററി ജനാധിപത്യ വ്യവസ്ഥയാണ് ഇതിന്റെ മുഖ്യ ഹേതു.  ഇൗ പറഞ്ഞ എല്ലാ വിശേഷണങ്ങളും സമ്മേളിച്ച ഇന്ത്യാമഹാരാജ്യം അഴിമതിയുടെ കാര്യത്തിൽ മറ്റ് വികസ്വര, മൂന്നാം ലോകരാജ്യങ്ങൾക്കൊപ്പമോ അല്ലെങ്കിൽ മുന്നിലൊ ആണ്. 
ഇന്ത്യയിൽ ഭരണ തലത്തിലും രാഷ്ട്രീയ ഉദ്യോഗസ്ഥ തലങ്ങളിലും അവിരാമം നടന്നുകൊണ്ടിരിക്കുന്ന അഴിമതിക്കണക്കുകൾ കംട്രോളർ ആന്റ് ഒാഡിറ്റർ ജനറൽ എന്ന സർക്കാർ സംവിധാനം തന്നെ ഇടക്കിടെ പുറത്ത് വിടാറുണ്ട്.  എന്നാൽ അത് കണ്ടും കേട്ടും നികുതി ദായകരായ പൗരന്മാർ നിർവ്വികാരരായി നിൽക്കുന്നതും ഇവിടെ പുതുമയുള്ള കാര്യമല്ല.  അത് എത്ര തന്നെ ഗൗരവതരമായിരുന്നാലും. 
ഇന്ത്യയെന്ന മഹാ രാജ്യത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന അഴിമതി പക്ഷെ കേരളത്തിൽ ഏറ്റവും വലിയതോതിൽ ബാധിച്ചിരിക്കുന്നത് റോഡ് നിർമ്മാണ വികസന പദ്ധതികളെയാണ്.  അഴിമതിക്കാരായ രാഷ്ട്രീയക്കാരും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരും നിർമ്മാണകരാർ ഏറ്റെടുക്കുന്നവരും ഒക്കെ ഉൾപ്പെട്ട വലിയൊരു കൂട്ടുമുന്നണിയാണ് റോഡ് വികസനവുമായി ബന്ധപ്പെട്ട അഴിമതിക്ക് ചുക്കാൻ പിടിക്കുന്നത്.  കേരളത്തിലെ രാഷ്ട്രീയ നേതാക്കൾക്കും പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും കിട്ടുന്ന ലക്ഷണമൊത്ത ചാകരയാണ് സംസ്ഥാനത്തെ ഒാരോ റോഡ് വികസനവും.  പദ്ധതികൾക്ക് വേണ്ടി അനുവദിക്കപ്പെടുന്ന ഫണ്ട് വെട്ടിക്കുന്നതിനും വീതം വെക്കുന്നതിനും അഭേദ്യമായ ഒത്തൊരുമയും തന്ത്രവും ഇൗ കൂട്ടരുടെ ഇടയിലുണ്ട്. 
ഇൗ മൂവർ സംഘത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടിന്റെ തിക്തഫലമാണ് കേരളത്തിലെ  3  കോടിയിലേറെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  ഒാരോ റോഡ് വികസനത്തിനും അനുവദിക്കപ്പെടുന്ന മൊത്തം തുകയുടെ 50 ശതമാനം പോലും യഥാർത്ഥത്തിൽ റോഡിൽ ചിലവഴിക്കപ്പെടുന്നില്ല എന്ന് വരുമ്പോൾ ഇൗ അഴിമതി സംഘത്തിന്റെ സ്വാധീനം എത്രമാത്രമെന്ന് ഉൗഹിക്കാവുന്നതേയുള്ളു.
ഒരു റോഡ്  നിർമ്മിക്കുമ്പോൾ അല്ലെങ്കിൽ വികസിപ്പിക്കുമ്പോൾ കണിശമായും പാലിക്കേണ്ട, അതിൽ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ അനുപാതം അട്ടിമറിച്ചും അവയുടെ ശാസ്ത്രീയമായ മിശ്രണം നടത്താതെയും കേരളത്തിന്റെ പ്രത്യേകമായ കാലാവസ്ഥാ വ്യതിയാനം പരിഗണിക്കാതെയും നിർമ്മിക്കപ്പെടുന്ന റോഡുകൾ ഒന്നോ രണ്ടോ വർഷങ്ങൾകൊണ്ട് തകരുന്നത് തുടർക്കഥയാവുകയാണ്. ഇങ്ങനെ തകർന്ന് കുണ്ടും കുഴിയുമായ റോഡുകളിലൂടെയുള്ള യാത്ര ദു:സ്വപ്നമാകുമ്പോൾ അല്ലെങ്കിൽ റോഡിലെ വാരിക്കുഴിയിൽ വീണ് ഏതെങ്കിലും വാഹന ഉടമയുടെയോ പൊതുജനത്തിന്റെയൊ ജീവൻ നഷ്ടപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുമ്പോഴോ ജനങ്ങൾ റോഡ് അറ്റകുറ്റപ്പണിക്കുവേണ്ടി മുറവിളികൂട്ടുന്നു.  
അങ്ങനെ റോഡിന്റെ പേരിൽ ഖജനാവ് കൊള്ളയടിക്കാനുള്ള രണ്ടാമത്തെ അവസരം ഒത്തുവരുന്നു, അറ്റകുറ്റപ്പണിക്കെന്നപേരിൽ നല്ലൊരു തുക വീണ്ടും സർക്കാർ അനുവദിക്കുന്നു, നേരത്തെ പറഞ്ഞ മുന്നണി വീണ്ടും സജീവമാകുകയും അറ്റകുറ്റപ്പണിക്കനുവദിച്ച തുക പല വഴിക്ക് പറക്കുകയും ചെയ്യുന്നു.  ഇൗ കലാപരിപാടിയാണ് കഴിഞ്ഞ 50 വർഷത്തിലേറെയായി റോഡ് വികസനമെന്ന പേരിൽ കേരളത്തിൽ നടക്കുന്നത്. 


Article1-b. വ്യക്തമായ ഒരു ഗതാഗത നയത്തിന്റെ അഭാവം ;
ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.  3 കോടിയിലേറെ ജനസംഖ്യയുള്ള, സാമ്പത്തികമായി ഏറെ മുന്നോക്കം നിൽക്കുന്ന കേരളത്തിൽ, ഇവിടെ ആവശ്യമായി വരുന്ന ഭക്ഷ്യ ഭക്ഷ്യേതര വസ്തുക്കളിൽ ബഹുഭൂരിപക്ഷവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും എത്തിക്കുകയാണ് ചെയ്യുന്നത്.  ഇങ്ങനെ സംസ്ഥാനത്തേക്കുള്ള ചരക്കു നീക്കത്തിന്റെ 90 ശതമാനവും നടക്കുന്നത് റോഡുകളിലൂടെയുമാണ്.  കൂടാതെ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വാഹനപ്പെരുപ്പവും ജനസംഖ്യാ വർദ്ധനവും കേരളത്തിലെ റോഡുകൾക്ക് താങ്ങാനാവുന്നതിന്റെ അനേകം ഇരട്ടി ഭാരം വഹിക്കേണ്ട അവസ്ഥയിലെത്തിക്കുന്നു. വലിയൊരു ശതമാനം   ഭക്ഷ്യ ഭക്ഷ്യേതര ഉൽപ്പന്നങ്ങൾക്ക് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിലും ജനസാന്ദ്രത വളരെ കൂടുതലുള്ള സംസ്ഥാനം എന്ന നിലയിലും യഥാർത്ഥത്തിൽ ഇൗ സംസ്ഥാനത്ത് അത്ത്യന്താപേക്ഷിതമായ വിപുലവും വ്യവസ്ഥാപിതവും ശാസ്ത്രീയമായതുമായ ഒരു ഗതാഗത നയം ഉണ്ടാക്കാൻ കേരളം രൂപീകരിച്ചതിന് ശേഷമുള്ള മാറിമാറി ഭരിച്ച ഒരു സർക്കാരിനും കഴിഞ്ഞിട്ടില്ല.  
റോഡ് പദ്ധതികൾ വിഭാവനം ചെയ്യുമ്പോൾ അനിവാര്യമായും പരിഗണിക്കപ്പെടേണ്ട, ഭാവിയിൽ സംസ്ഥാനത്ത് വരാനിരിക്കുന്ന വിവിധങ്ങളായ വികസനങ്ങളിലെല്ലാം സംസ്ഥാനത്തിന്റെ കുറ്റമറ്റ ഗതാഗതസൗകര്യമുൾപ്പെടെയുള്ള ഇൻഫ്രാസ്ട്രക്ചർ പ്രധാന ഘടകമാകുമെന്നോ ചുരുങ്ങിയ പക്ഷം കേരളത്തിലെ അഭൂതപൂർവ്വമായ വാഹന, ജനപ്പെരുപ്പത്തിന് നിലവിലുള്ള ടാർ പൂശിയ റോഡുകൾ മതിയാവുകയില്ല എന്നോ മനസിലാക്കാൻ തക്ക സാമാന്ന്യ ബുദ്ധി സംസ്ഥാനത്തെ ഭരണം നടത്തിയ ഒരു സർക്കാരിനുമുണ്ടായിരുന്നില്ല എന്നത് അങ്ങേയറ്റം പരിതാപകരമാണ്. റോഡുകൾക്കിരുവശമുള്ള കെട്ടിടങ്ങൾക്കും വീടുകൾക്കും നിർമ്മാണാനുമതി നൽകുമ്പോൾ ഭാവിയിൽ ഉണ്ടായേക്കാവുന്ന വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുകളുടെ വികസനം അനിവാര്യമാകുമെന്നും അപ്പോൾ റോഡിനോട് ചേർന്ന് നിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളും വീടുകളും മറ്റും അതിന് വിലങ്ങുതടിയാകുമെന്നും ഭാവനയിൽ കാണാൻ ഭാവനാ സമ്പന്നതയുള്ള ഒരു ഭരണാധികാരിയെയും നിർഭാഗ്യവശാൽ കേരളത്തിന്  ലഭിച്ചില്ല.  വ്യവസ്ഥാപിതവും ശാസ്ത്രീയവുമായ ഒരു റോഡ് നയം ഒരു രാഷ്ട്രീയപാർട്ടിയെയും ഗവൺമെന്റിന്റെയും അജണ്ടയിലുണ്ടായിരുന്നില്ല എന്നത് തന്നെ കാരണം.  ഫലമോ ആവശ്യത്തിന് വീതി കൂട്ടാൻ കഴിയാതെയും അപകടങ്ങൾ പതിയിരിക്കുന്ന കൊടും വളവുകൾ പോലും നിവർക്കാൻ കഴിയാതെയും വാഹനത്തിരക്കിൽ വീർപ്പുമുട്ടി കേരളത്തിലെ വലിയ നഗരങ്ങളും ചെറു പട്ടണങ്ങളും എന്തിന് ഗ്രാമങ്ങൾവരെയും വ്യക്തമായ ഒരു ഗതാഗതനയം രൂപപ്പെടുത്താൻ കഴിയാത്ത കഴിവുകെട്ട, ഉത്തരവാദിത്തമില്ലാത്ത ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും സംഭാവനയായി അവശേഷിക്കുന്നു. 

Article1-c  വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ :

നിരവധി വകുപ്പുകളും ഉപവകുപ്പുകളുമൊക്കെയായാണ് കേരളത്തിലെ സർക്കാർ സംവിധാനം നിലകൊള്ളുന്നത്.  അതായത് വ്യത്യസ്ഥങ്ങളായ വകുപ്പുകളുടെയും ഉപവകുപ്പുകളുടെയും കൃത്യമായ ഏകോപനവും ആശയവിനിമയവുമൊക്കെ ഒരു സർക്കാർ എന്ന നിലയിൽ ആ സംവിധാനത്തിന്റെ ശരിയായതും ഫലാധിഷ്ടിതവുമായ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.  എന്നാൽ കേരളത്തിൽ റോഡുകളുടെ നിർമ്മാണത്തിലൊ വികസനത്തിലൊ, പരിപാലനത്തിലൊ അല്ലെങ്കിൽ ഗതാഗത സംവിധാനങ്ങൾ ആവിഷ്ക്കരിക്കുകയോ പരിഷ്കരിക്കുന്ന വിഷയത്തിലോ ഇൗ ഏകോപനവും ആശയവിനിമയവും മഷിയിട്ട് നോക്കിയാൽ പോലും കാണാൻ കഴിയില്ല.  ഇങ്ങനെ റോഡുകളുമായി ബന്ധപ്പെട്ട നേരിട്ടോ സമാന്തരമായൊ വിവിധ പദ്ധതികൾ ഉള്ള കേന്ദ്ര സംസ്ഥാന വകുപ്പുകളും മന്ത്രാലയങ്ങളും (ഉദ:  കേരള വാട്ടർ അതോറിറ്റി,  കെ.എസ്.ഇ.ബി.,  ബി.എസ്.എൻ.എൽ) പൊതുതമരാമത്ത് വകുപ്പുകളും തമ്മിൽ നിലനിൽക്കുന്ന ഏകോപനമില്ലായ്മയും ശരിയായ ആശയവിനിമയത്തിന്റെ അഭാവവും കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് ചെറുതല്ലാത്ത സംഭാവനകൾ നൽകുന്നുണ്ട്.  ഒരു റോഡ് നിർമ്മിക്കുമ്പോഴോ  വികസിപ്പിക്കുകയോ ചെയ്യുന്നതിന് മുമ്പ്, പ്രസ്തുത റോഡുമായി നേരിട്ടോ സമാന്തരമായോ ഉള്ള മറ്റ് സർക്കാർ വകുപ്പുകളുടെ പദ്ധതികൾ പൂർത്തീകരിക്കേണ്ടതുണ്ട്.  ഉദാഹരണത്തന് കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും  ബി.എസ്.എൻ.എൽ. കേബിൾ സ്ഥാപിക്കുന്നതും റോഡുകളെ അടിസ്ഥാനപ്പെടുത്തിയാണ്  എന്നാൽ മിക്കപ്പോഴും ഇൗ രണ്ട് പ്രവൃത്തികളും നടക്കുന്നത് റോഡ് പണി പൂർത്തിയായതിന് ശേഷമായിരിക്കും.  ഇതിന്റെ ആത്യന്തിക ഫലം പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കി നിർമ്മാണം പൂർത്തിയാക്കിയ റോഡുകൾ വെട്ടിപ്പൊളിച്ച് പൂർണ്ണമായൊ ഭാഗികമായൊ ഗതാഗത യോഗ്യമല്ലാതാകുന്നു എന്നതാണ്.  സുഗമമായ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തിൽ റോഡിൽ നിർത്തിയ  കെ.എസ്.ഇ.ബി. യുടെ ആയിരക്കണക്കിന് ഇലക്ട്രിക് പോസ്റ്റുകൾ ഇൗ ഏകോപനമില്ലായ്മയുടെ മറ്റൊരു മികച്ച ഉദാഹരണമായി തലയുയർത്തി നിൽക്കുന്നു. 


Article.2:.ഒരു സംഘടനയുടെ അനിവാര്യത

റോഡുകളുമായും ഗതാഗതസംവിധാനങ്ങളുമായും ബന്ധപ്പെട്ട് വർഷങ്ങളായി കേരളത്തിൽ നിലനിൽക്കുന്നതും ഒാരോ വർഷവും പ്രത്യാഘാതം വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമായ ഇൗ ദുരവസ്ഥയ്ക്ക് എന്താണ് പരിഹാരം എന്നതിനെ കുറിച്ചുള്ള കഴിഞ്ഞ അഞ്ച് വർഷത്തെ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഫലമായി ഉരുത്തിരിഞ്ഞ ആശയമാണ് കേരളത്തിലെ മുഴുവൻ വാഹന ഉടമകളുടെയും ഒരു കൂട്ടായ്മ രൂപീകരിക്കുക എന്നുള്ളത്. കരയുന്ന കുഞ്ഞിന് മാത്രം പാൽകൊടുക്കുക എന്നതാണ് ഇന്ത്യയിലെ രാഷ്ട്രീയ, ഭരണകൂടങ്ങളുടെ അപ്രഖ്യാപിതനയം.  ഇന്നിവിടെ നൂറുകണക്കിന് അസോസിയേഷനുകളിലും കൂട്ടായ്മകളിലും വലിയൊരു പങ്ക്  ഇ നയത്തിന്റെ സൃഷ്ടികളാണെന്നിരിക്കെ വാഹന ഉടമകൾക്കും ആ വഴി തിരഞ്ഞെടുക്കുകയല്ലാതെ മറ്റ് നിർവാഹമില്ല.  തങ്ങൾക്ക് കിട്ടേണ്ട ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി ജാതി മത രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കെല്ലാമതീതമായി ഒന്നിച്ചു നിൽക്കുക സംഘടിക്കുക ശക്തരാവുക എന്നത് വാഹന ഉടമകളെ സംബന്ധിച്ചേടത്തോളം കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്നു.  എന്നാൽ ഇത്തരമൊരു കൂട്ടായ്മയുടെ സദ്ഫലങ്ങളാകട്ടെ പൊതുസമൂഹത്തിന് അനുഭവവേദ്യമാവുകയും വേണം.

Article.3:..സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ  

വ്യക്തവും നിർണ്ണിതവുമായ ലക്ഷ്യങ്ങളോടെയാണ്  അഢഛഗ എന്ന പ്രസ്ഥാനം രൂപം കൊള്ളുന്നത്.  കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കാർമ്മികത്വത്തിൽ നിർമ്മിക്കുകയൊ വികസിപ്പിക്കുകയൊ ചെയ്യുന്ന പഞ്ചായത്ത് റോഡു മുതൽ കേന്ദ്ര സർക്കാരിന്റെ നാഷണൽ ഹൈവെ അഥോറിറ്റി ഒാഫ് ഇന്ത്യയുടെ ദേശീയ പാതവരെയുള്ള കേരളത്തിൽ നിർമ്മിക്കപ്പെടുന്ന മുഴുവൻ റോഡുകളുടെയും ഉന്നത ഗുണനിലവാരവും ശാസ്ത്രീയതയും ഉറപ്പാക്കുകയും സംസ്ഥാനത്തെ മെച്ചപ്പെട്ട, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗതാഗത സംവിധാനത്തിലേക്കും സംസ്കാരത്തിലേക്കും ഘട്ടം ഘട്ടമായി നയിക്കുകയും ചെയ്യുക എന്നതാണ് ഇൗ കൂട്ടായ്മയുടെ പരമപ്രധാന ലക്ഷ്യം.  ഒപ്പം തന്നെ വാഹന ഉടമകളുടെ വിവിധ പ്രശ്നങ്ങളും പ്രയാസങ്ങളും കഴിയാവുന്നിടത്തോളം ദൂരീകരിക്കുക എന്നതും പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമായി കാണുന്നു.  പ്രധാനമായും  മൂന്ന് ലക്ഷ്യങ്ങളിലൂന്നിയായിരിക്കും അഢഛഗ പ്രവർത്തിക്കുക. 

Article 3-a. സംസ്ഥാനത്ത് നിർമ്മിക്കുകയോ വികസിപ്പിക്കുകയോ ചെയ്യുന്ന റോഡുകളുടെ ഗുണനിലവാരവും ശാസ്ത്രീയതയും ഉറപ്പുവരുത്തുക.  
Article 3-b റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി നിർമാർജ്ജനം ചെയ്യുക.
Article 3-c. സംസ്ഥാനത്തിന്റെ ഗതാഗത നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കുക.
Article 3-d. വാഹനങ്ങളുമായി ബന്ധപ്പെട്ട, അംഗങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും കഴിയാവുന്നിടത്തോളം ദൂരീകരിക്കുക.

Article 3-a.  റോഡുകളുടെ ഗുണനിലവാരവും ശാസ്ത്രീയതയും ഉറപ്പുവരുത്തുക.  
പഞ്ചായത്ത് റോഡുകൾ മുതൽ ദേശീയ പാതകൾ വരെയുള്ള കേരളത്തിൽ പുതിയതായി നിർമ്മിക്കുകയോ വികസിപ്പിക്കുകയൊ ചെയ്യുന്ന മുഴുവൻ റോഡുകളുടെയും ഉന്നതഗുണനിലവാരവും ശാസ്ത്രീയതയും ഉറപ്പ് വരുത്തുക എന്നത് അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. നേരത്തെ സൂചിപ്പിച്ചപോലെ കേരളത്തിലെ റോഡുകളുടെ തകർച്ചക്കുള്ള പ്രധാന കാരണം അവ നിർമ്മിക്കുമ്പോൾ പാലിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തത്കൊണ്ടും സംസ്ഥാനത്തിന്റെ പ്രത്യേകമായ ഋതുഭേദങ്ങൾക്കനുയോജ്യമായ നിർമ്മാണ രീതി അവലംമ്പിക്കാത്തത് കൊണ്ടുമാണ്. ഇതിൽ ഒന്നാമതായി പരിഗണിക്കേണ്ടത്,  വർഷത്തിൽ പകുതി മഴയും പകുതി വെയിലും മാറിമാറി വരുന്ന ഇവിടുത്തെ കാലാവസ്ഥയിൽ ഇൗട് നിൽക്കത്തക്ക ഗുണനിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി ഒരു പുതിയ ഫോർമുല വികസിപ്പിക്കുകയും നിർമ്മാണ ശേഷം കരാറുകാർ കൈമാറുന്ന പദ്ധതികൾ ആ ഫോർമുലയുടെ അടിസ്ഥാനത്തിലാണൊ നിർമ്മിച്ചത് എന്നും പരിശോധിച്ചുറപ്പുവരുത്തുകയാണ്.  ഇതിന്വേണ്ടി താഴെ പറയുന്ന മൂന്ന് സാങ്കേതിക വിഭാഗങ്ങൾ അസോസിയേഷന്റെ  മേൽനോട്ടത്തിലും ഉടമസ്ഥതയിലും സ്ഥാപിക്കേണ്ടതാണ്.   
    Article 3-a/1 -  റോഡ് നിർമ്മാണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും റോഡുകളുടെ ഉപരിതലം ശാസ്ത്രീയമായി രുപപ്പെടുത്തുന്നതിനുമുള്ള സാങ്കേതിക വിഭാഗം.
    Article 3-a/2-  നിർമ്മാണശേഷം ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കാനുള്ള ലബോറട്ടറികൾ. 

Article 3-b ഗതാഗത നിയമങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കുക. 
ട്രാഫിക്ക് നിയമങ്ങളുടെ ലംഘനം അത് അപകടങ്ങളും മരണങ്ങളും ക്ഷണിച്ച് വരുത്തുന്നുണ്ടെങ്കിലും ഗൗരവതരമായ ഒരു കുറ്റമെ അല്ല എന്നുള്ളതാണ് നിലവിലെ സ്ഥിതി.  ഒട്ടും വ്യവസ്ഥാപിതമല്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകളിൽ ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിക്കുക എന്നത് പ്രായോഗികമല്ല എന്ന വാദവും നിലനിൽക്കുന്നുണ്ട്. റോഡുകൾ പരിഷ്കരിക്കുന്നതിനൊപ്പംതന്നെ കർശനമായി നടപ്പാക്കേണ്ടതാണ് ട്രാഫിക് നിയമങ്ങളും.  മികച്ച റോഡുകളും കുറ്റമറ്റ ട്രാഫിക് സംവിധാനങ്ങളും അത് പാലിക്കുന്ന ഒരു സംസ്കാരവും ഒരുമിച്ച് ചേർന്നാൽതന്നെ റോഡുകളിലൂടെയുള്ള യാത്രകൾ സുരക്ഷിതവും ആസ്വാദ്യകരവും ആകുമെന്നതിൽ തർക്കമില്ല.
ട്രാഫിക് നിയമങ്ങളുടെ പരിഷ്കരണത്തിന് വേണ്ടിയും കേരളത്തിലെ റോഡുകളിൽ ഒരു പുതിയ ഡൈ്രവിംഗ് സംസ്കാരം വളർത്തിയെടുക്കുന്നതിനും വേണ്ടി സർക്കാരിലും ബന്ധപ്പെട്ട വകുപ്പുകളിലും ഒരു സമ്മർദ്ദ ശക്തിയായി നിലകൊള്ളുന്നതിനൊപ്പംതന്നെ പൊതു ജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും ഗതാഗതനിയമങ്ങളെ കുറിച്ചും അത് പാലിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും ശക്തമായ ബോധവൽക്കരണ പരിപാടികൾ സർക്കാർ മിഷണറികളുടെയും സ്കൂൾ, കോളജ് അധികൃതരുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുകയും അതുവഴി സംസ്ഥാനത്തെ വ്യവസ്ഥാപിതവും സുരക്ഷിതവുമായ ഒരു ഗതാഗത സംസ്കാരത്തിലേക്ക് നയിക്കുന്നതിന് നേതൃപരമായ പങ്ക്  അഢഛഗ  വഹിക്കേണ്ടതുണ്ട്. 

Article 3-c   അഴിമതി നിർമാർജ്ജനം ചെയ്യുക :
കേരള സംസ്ഥാനത്തിലെ ഉപരിതലഗതാഗത സംവിധാനങ്ങളിലും സംസ്കാരത്തിലും വിപ്ലവകരമായ മാറ്റങ്ങൾ വരുത്തണമെന്ന പ്രഖ്യാപിത നിലപാടുമായി രൂപം കൊള്ളുന്ന സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹന ഉടമകളുടെ കൂട്ടായ്മയാണ് അഢഛഗ.   അതിനാൽ  തന്നെ റോഡ് വികസനവുമായി ബന്ധപ്പെട്ട  ഉന്നതതലം മുതൽ താഴെ കിടയിലുള്ളവർ വരെ ഭാഗബാക്കായ കൊടികുത്തി വാഴുന്ന അഴിമതിയുടെ താഴ്വേരറുക്കുക എന്നുള്ളത് സംഘടനയുടെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്.  അഴിമതി തങ്ങളുടെ അവകാശമാണെന്ന നിലയിൽ റോഡ് വികസന പദ്ധതികളിൽ കയ്യിട്ട്വാരുന്ന സമൂഹത്തിന്റെ ശാപമായ ഇത്തരം ആളുകളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയാണ് ഇൗ സംഘടനയുടെ രൂപീകരണ ലക്ഷ്യങ്ങളിൽ ഒന്ന്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കാര്യക്ഷമമായ ഒരന്വേഷണവും  നടക്കാത്തതും  ഇനി  അഥവാ  നടന്നാൽ  തന്നെ  കുറ്റവാളികൾ ദുർബലമായ നിയമത്തിന്റെ പിടിയിൽ നിന്ന് എളുപ്പം രക്ഷപ്പെടുന്നതും ഒക്കെയാണ് ഇൗ രംഗം ഇത്രയധികം സമഗ്രമായി അഴിമതിയുടെ നീരാളിപ്പിടുത്തത്തിൽ അമരാൻ കാരണം.  പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും ജീവനുംവരെ ഭീഷണിയായി നിലകൊള്ളുന്ന റോഡ് പദ്ധതികളെ ഗ്രസിച്ചിരിക്കുന്ന അഴിമതിയെന്ന തീരാശാപം വേരോടെ പിഴുതെറിയുക എന്നത് അഢഛഗ എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടകളിൽ ഒന്നാകുന്നു. അഴിമതിയുടെ ഗുണഭോക്താക്കളായ ഉദ്യോഗസ്ഥ, രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടിന് നീരാളി കൈകളിൽ നിന്ന് കേരളത്തിന്റെ റോഡ് പദ്ധതികളെ വീണ്ടെടുക്കാൻ  സംഘടന പ്രതിജ്ഞാബദ്ധമായിരിക്കും.

Article 3-c????


Article 16: Flag of AVOK - ഔദ്യോഗിക പതാക.


പീതവർണ്ണ പശ്ചാത്തലത്തിൽ നീല വർണ്ണത്തിൽ മധ്യഭാഗത്തു നിന്ന് അല്പം വലത്തേക്ക് മാറി ആലേഖനം ആലേഖനം ചെയ്യപ്പെട്ട അവോക് ഔദ്യോഗിക മുദ്ര അടങ്ങിയതാണ് അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരളയുടെ ഔദ്യോഗിക പതാക.


Article 17: Official Logo of AVOK- ഔദ്യഗിക മുദ്ര

 വൃത്താകാരത്തിലുള്ള ഏഴ് ഘടകങ്ങൾ അടങ്ങിയ സവിശേഷമായി രൂപകൽപന ചെയ്ത മുദ്രയാണ്  അസോസിയേഷൻ ഓഫ് വെഹിക്കിൾ ഓണേഴ്‌സ് കേരളയുടെ ഔദ്യോഗിക മുദ്ര. എന്ത് ലക്ഷ്യങ്ങളും പ്രവർത്തന പദ്ധതികളും മുൻനിർത്തിയാണോ അവോക് രൂപീകൃതമായത് ആ ലക്ഷ്യങ്ങളും പദ്ധതികളും  ഉൾച്ചേർന്ന നിലയിലാണ് ഔദ്യഗിക മുദ്രയുടെ രൂപകൽപന. 


1 - മുദ്രയുടെ ഏറ്റവും മുകളിലായി സംഘടനയുടെ ചുരുക്കപ്പേര് ആലേഖനം ചെയ്തിരിക്കുന്നു.

2 - മുദ്രയുടെ ഇരു വശങ്ങളിലെയും  ആദ്യ പാളികളിൽ ശാസ്ത്രീയമായ റോഡ് വികസനത്തെ സൂചിപ്പിക്കുന്ന ഇരു വശങ്ങളിലേക്കുമുള്ള നാല് വരിപ്പാതയെ സൂചിപ്പിക്കുന്നു.

3- ആദ്യ പാളിയിലെ ചുവടെ മുഷ്ഠി ചുരുട്ടി ആകാശത്തേക്കുയർന്ന കൈകൾ സംഘടനയുടെ സംഘശക്തിയെ സൂചിപ്പിക്കുന്നു.

4- മുദ്രയുടെ താഴ് ഭാഗത്ത് നിന്ന് തുടങ്ങി മുകളറ്റം തുളച്ചു പുറത്തേക്ക് തലയുയർത്തി നിൽക്കുന്ന വാളുകൾ റോഡ് / ഗതാഗത മേഖലകളിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ അവോക് നടത്തുന്ന സമര പോരാട്ടങ്ങളെ സൂചിപ്പിക്കുന്നു.

5 - മുദ്രയുടെ ആദ്യ പാളിക്ക് ശേഷം  സംഘടയുടെ ഔദ്യോഗിക നാമം ഉല്ലേഖനം ചെയ്തിരിക്കുന്നു.

6 - മധ്യ ഭാഗത്ത് വാഹനവുമായും അതിന്റെ ഉടമയുമായും  ബന്ധപ്പെട്ടത് എന്ന സൂചന നൽകുന്ന  സ്റ്റിയറിംഗ് വീൽ ചേർത്തിരിക്കുന്നു.

7 - സ്റ്റീയറിങ് വീലിന്റെ മധ്യ ഭാഗത്ത് നൽകിയിരിക്കുന്ന പരുന്തിന്റെ കണ്ണുകൾ, ഈ സംഘടയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ,  റോഡ് നിർമാണ വികസന പദ്ധതികളിൽ ക്രമക്കേടുകളും അഴിമതിയും നടക്കുന്നുണ്ടോ എന്ന്  സൂക്ഷ്മനിരീക്ഷണം  നടത്തുന്നതിനെ കുറിക്കുന്നു.