Association of Vehicles Owners Kerala - AVOK MEMBERSHIP
Organization

Zonal Committee



Article6/Section3: സോണൽ കമ്മിറ്റി

 അസോസിയേഷയ ഓഫ് വെഹിക്കിൾ ഒാണേഴ്സ് കേരളയുടെ സംഘടനാ സംവിധാനത്തിൽ  ചാപ്റ്ററിന്റെ മുകളിൽ വരുന്ന മൂന്നാമത്തെ  ഘട്ടമാണ് സോൺ. സംസ്ഥാന നിയമസഭയുടെ ഒരു നിയോജക മണ്ഡലമാണ് ഇവിടെ സോൺ ആയി പരിഗണിക്കുന്നത്.  അതായത് ഒരു നിയോജക മണ്ഡലത്തിൽ വരുന്ന ചാപ്റ്ററുകളുടെ ഉപരി ഘടകമാണ് സോൺ. അതാത് നിയോജക മണ്ഡലത്തിന്റെ പേരിലായിരിക്കും സോൺ അറിയപ്പെടുക.
 
Article6/Section3/A: സോൺ ജനറൽ കൗൺസിൽ.
ഒരു സോണിന്റെ പരിധിയിൽ ഉള്ള ഓരോ ചാപ്റ്ററുകളിൽ നിന്നും തിരഞ്ഞെടുത്തയക്കപ്പെടുന്ന അംഗങ്ങളുൾപ്പെടുന്നതാണ്  സോണൽ ജനറൽ കൗൺസിൽ. അതായത് സോണൽ ജനറൽ  കൗൺസിൽ  അംഗങ്ങളുടെ എണ്ണം  ആ സോണിന്റെ പരിധിയിൽ ഉള്ള ചാപ്റ്ററുകളുടെ  എണ്ണത്തിനനുസരിച്ചു വ്യത്യസ്തമായിരിക്കും. മുനിസിപ്പൽ / കോർപറേഷൻ വാർഡ് അടിസ്ഥാനനത്തിലുള്ള ചാപ്റ്ററുകളിൽ നിന്ന് ഒാരോ അംഗങ്ങളും ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ചാപ്റ്ററുകളിൽനിന്ന് ( സോണിന്റെ പരിധിയിലുള്ള പഞ്ചായത്തുകളുടെ എണ്ണമനുസരിച്ചു) 2 മുതൽ 6 വരെ അംഗങ്ങളുമാണ് സോണിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുക . സോണൽ പ്രസിഡന്റ്, 2 വൈസ് പ്രസിഡുമാർ,   അഞ്ച് വകുപ്പ്തല സിക്രട്ടറിമാർ,7 മുതൽ 15 വരെയുള്ള   സോണൽ എക്സി ക്യുട്ടീവ് അംഗങ്ങൾ എന്നിവയടങ്ങിയതാണ് ഒാരോ സോണിന്റെയും എക്സിക്യൂട്ടീവ്  കൗൺസിൽ. ചാപ്റ്ററുകളിൽ നിന്നുള്ള മാറ്റ്  പ്രതിനിധികൾ  സോണൽ ജനറൽ കൗൺസിൽ അംഗങ്ങളായിരിക്കും. സോണൽ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്നാണ് പ്രസിഡന്റിനെയും  വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുക്കേണ്ടത് . 5 സിക്രട്ടറിമാരെ (1ഫിനാൻസ് സെക്രട്ടറി , ഒാർഗനൈസഷൻ  സെക്രട്ടറി , പ്രോഗ്രാം സെക്രട്ടറി, മീഡിയ സെക്രട്ടറി, ലീഗൽ സെക്രട്ടറി)  പ്രസിഡന്റിനെ സോണൽ കൗൺസിൽ അംഗങ്ങളിൽ നിന്ന് നിയമിക്കാം.  ഓരോ സെക്രട്ടറിമാർക്കും അവരവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അണ്ടർ സെക്രട്ടറിമാരെ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാവുന്നതാണ്.  തിരഞ്ഞെടുക്കപ്പെടുന്ന സോണൽ കമ്മിറ്റി ഗാർഡിയൻ  കൗൺസിലിന്റെ അംഗീകാരം നേടിയിരിക്കണം. 
 
Article6/Section3/B:  ജനറൽ കൗൺസിൽ  യോഗനടപടികൾ.
 ചാപ്റ്ററുകളിൽ   നിന്നുള്ള പ്രതിനിധികളാണ് സോണൽ  ജനറൽ കൗൺസിൽ അംഗങ്ങൾ. അവോക് ഇലെക്ഷൻ കമ്മീഷൻ നിശ്ചയിക്കുന്ന റിട്ടേർണിംഗ് ഓഫീസർ ആണ് സോണിന്റെ പ്രഥമ യോഗം വിളിച്ച് ചേർക്കുക. റിട്ടേർണിംഗ് ഒാഫീസറുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രഥമ യോഗത്തിലാണ് സോണൽ കമ്മിറ്റി രൂപീകരിക്കപ്പെടുക. യോഗം ചേരുന്നതിനു കുറഞ്ഞത് മുന്നിൽ രണ്ട് ഭാഗം അംഗങ്ങളുടെ ക്വോറം തികഞ്ഞിരിക്കണം. സോണൽ കമ്മിറ്റി നിലവിൽ വന്ന ശേഷം  ജനറൽ കൗൺസിൽ യോഗങ്ങളിൽ സോണൽ  പ്രസിഡന്റ് അധ്യക്ഷത വഹിക്കുകയും ഓർഗനൈസഷൻ സെക്രട്ടറി യോഗ നടപടികൾ രേഖപ്പെടുത്തുകയും വേണം. സോൺ പരിധിയിൽ  നിലനിൽക്കുന്ന സവിശേഷമായ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതും വോട്ടിങ് അടിസ്ഥാനത്തിൽ തീരുമാനമെടുക്കേണ്ടതും ജനറൽ കൗൺസിൽ യോഗങ്ങളിലാണ്. ജനറൽ കൗൺസിൽ പാദവാർഷിക യോഗങ്ങൾ നിർബന്ധമായും നടന്നിരിക്കണം. പാദവാർഷിക യോഗങ്ങളിൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യണം. അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത രാഷ്ട്രീയമോ മതപരമോ ആയ യാതൊരു കാര്യങ്ങളും യോഗങ്ങളിൽ അജണ്ടയായി വരികയോ അജണ്ടയ്ക്കപ്പുറമുള്ള ചർച്ചയായോ വരരുത്. യോഗ അജണ്ടകൾ എക്സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷം പ്രസിഡന്റ് ആണ് തീരുമാനിക്കേണ്ടത്. മുഴുവൻ ജനറൽ കൗൺസിൽ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കും.  എന്നാൽ വോട്ടിങ് തുല്യത പാലിക്കുന്ന പക്ഷം പ്രസിഡന്റിന്  കാസ്റ്റിങ് വോട്ട് ഉപയോഗിച്ച്  അന്തിമ വിധി നിർണയിക്കാനുള്ള അധികാരമുണ്ട്.
 
Article6/Section3/C: സോണൽ എക്സിക്യൂട്ടീവ് കൗൺസിൽ
സോണൽ  ജനറൽ കൗൺസിലിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഏഴ്  എക്സിക്യൂട്ടീവ് അംഗങ്ങൾ , അഞ്ച്  വകുപ്പ് തല സിക്രട്ടറിമാർ, രണ്ട്  വൈസ് പ്രസിഡന്റുമാർ, സോണൽ  പ്രസിഡന്റ് എന്നിവരടങ്ങിയ പതിനഞ്ച്  അംഗങ്ങളുടെ ബോഡിയാണ്  സോണൽ എക്സിക്യൂട്ടീവ് കൗൺസിൽ. സോണുകളിൽ  അവോക് പദ്ധതികളും പരിപാടികളും കാര്യക്ഷമതയോടെ  സമയബന്ധിതമായി നടപ്പാക്കുകകയാണ് എക്സിക്യൂട്ടീവ് കൗൺസിലിന്റെ മുഖ്യ ചുമതല. അടിയന്തിര ഘട്ടങ്ങളിൽ യോഗം ചേർന്ന് തീരുമാനങ്ങെളെടുക്കാനും നടപ്പാക്കാനും എക്സിക്യൂട്ടീവ് കൗൺസിലിന് അധികാരമുണ്ട് .
 
Article6/Section3/D: യോഗ നടപടികൾ
സോണൽ പ്രസിഡന്റ് ആണ് എക്സിക്യൂട്ടീവ്  കൗൺസിൽ യോഗം വിളിക്കേണ്ടത്. പ്രസിഡന്റിന്റെ അഭാവത്തിൽ അദ്ദേഹം ചുമതലപ്പെടുത്തിയ വൈസ് പ്രസിഡന്റിന് എക്സിക്യൂട്ടീവ് കൗൺസിൽ യോഗം വിളിച്ചു ചേർക്കാം. മൊത്തം അംഗസംഖ്യയുടെ മൂന്നിൽ രണ്ട് അംഗങ്ങൾ  നിർബന്ധമായും യോഗത്തിൽ പങ്കെടുത്തിരിക്കണം. ക്വാറം തികയാത്ത യോഗങ്ങളിൽ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് നിയമസാധുത ഉണ്ടായിരിക്കുന്നതല്ല. യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടതും നടപടികൾ  നിയന്ത്രിക്കേണ്ടതും പ്രസിഡന്റ് / വൈസ് പ്രസിഡന്റ് ആണ്. യോഗവുമായി ബന്ധപ്പെട്ട രേഖകൾ തയ്യാറേക്കേണ്ട ചുമതല സംഘടനാ കാര്യ ചുമതല വഹിക്കുന്ന ഒാർഗനൈസേഷൻ സിക്രട്ടറി ആണ്. യോഗ അജണ്ടകൾ നിശ്ചയിക്കേണ്ടത്  പ്രസിഡന്റ് ആണ്.എന്നാൽ കൗൺസിൽ അംഗങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കണം അജണ്ടകൾ അന്തിമമായി തീരുമാനിക്കേണ്ടത്.  പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വോട്ടിങ് അടിസ്ഥാനത്തിലായിരിക്കണം. അസോസിയേഷന്റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ബന്ധമില്ലാത്ത യാതൊരു കാര്യങ്ങളും യോഗങ്ങളിൽ അജണ്ടയായി വരികയോ അജണ്ടയ്ക്കപ്പുറമുള്ള ചർച്ചയായോ വരരുത്.  മുഴുവൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്കും വോട്ടവകാശം ഉണ്ടായിരിക്കും.  എന്നാൽ വോട്ടിങ് തുല്യത പാലിക്കുന്ന പക്ഷം പ്രസിഡന്റിന്  കാസ്റ്റിങ് വോട്ട് ഉപയോഗിച്ച്   ചെയ്ത അന്തിമ വിധി നിർണയിക്കാനുള്ള അധികാരമുണ്ട്.

 Article6/Section3/E: സോണൽ പ്രസിഡന്റ്.
ഒരോ സോണുകളിലെയും  അവോക് പ്രവർത്തനങ്ങളുടെ നിയന്ത്രണവും ഏകോപനവും നേതൃത്വവും ഏറ്റെടുത്ത് കുറ്റമറ്റ രീതിയിൽ അവോക് പദ്ധതികളും പരിപാടികളും നടപ്പിലാക്കുക എന്നുള്ളതാണ്  സോണൽ പ്രസിഡന്റിന്റെ പ്രാഥമിക ചുമതല. സോണൽ കമ്മിറ്റിയുടെ മുഴുവൻ നിയന്ത്രണാധികാരവും പ്രസിഡന്റിൽ     നിക്ഷിപ്തമായിരിക്കും. സോണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള പാദ/ അർദ്ധ/  വാർഷിക റിപ്പോർട്ടുകൾ ഉപരി ഘടകമായ ഡിസ്ട്രിക്റ്റ് കമ്മിറ്റിയിൽ സമർപ്പിക്കുക , സോണൽ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്ന്  വകുപ്പ് തല സിക്രട്ടറിമാരെ തിരഞ്ഞെടുക്കുക തുടങ്ങിയ ചുമതലകളും  സോണൽ പ്രസിഡന്റിൽ നിക്ഷിപ്തമാണ്. സോണൽ പ്രസിഡന്റിന്റെ പ്രധന ചുമതലകൾ താഴെ നൽകുന്നു.

1  സോണൽ  ജനറൽ കൗൺസിൽ / എക്സിക്യൂട്ടീവ് കൗൺസിൽ യോഗങ്ങളിൽ അധ്യക്ഷത വഹിക്കുക
2  സോണൽ കമ്മിറ്റിയുടെ വാർഷിക പ്രവർത്തന റിപ്പോർട്ട് സോണൽ ഡിസ്ട്രിക്റ്റ് കമ്മിറ്റിക്ക് സമർപ്പിക്കുക.
3  സോണൽ ജനറൽ കൗൺസിൽ അംഗങ്ങളിൽ നിന്ന്  വകുപ്പ് തല സിക്രട്ടറിമാരെ തിരഞ്ഞെടുക്കുക.
4 ജനറൽ/എക്സിക്യൂട്ടീവ് യോഗങ്ങളിൽ വോട്ടിങ് തുല്ല്യനില പാലിക്കുന്ന ഘട്ടങ്ങളിൽ കാസ്റ്റിങ് വോട്ട് ചെയ്ത് അന്തിമ വിധി നിർണ്ണയിക്കുക.
5  സോണൽ  കമ്മിറ്റിയുമായി ബന്ധപ്പെട്ട  രേഖകൾ റെക്കോർഡുകൾ മിനുട്സ് എന്നിവ സൂക്ഷിക്കുക.
6  സോണിന്റെ  ഒൗദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ക്രീഡൻഷ്യലുകൾ സൂക്ഷിക്കുക.
7  സോണൽ കമ്മിറ്റിയുടെ   പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനായി വൈസ് പ്രസിഡന്റുമാർക്ക് ചുമതലകൾ വീതിച്ചു നൽകുക.
 
Article6/Section3/F: സോണൽ വൈസ് പ്രസിഡന്റ്.
സോണൽ  കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തുന്നതിന്  പ്രസിഡന്റിന് ആവശ്യമായ പിന്തുണയും സഹായവും നൽകുക എന്നുള്ളതാണ് വൈസ് പ്രസിഡന്റിന്റെ പ്രധാന ചുമതല.  പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ പ്രതിനിധി എന്ന നിലയിൽ കമ്മിറ്റിക്ക് നേതൃത്വം നൽകേണ്ടതും പ്രസിഡന്റ് നിശ്ചയിക്കുന്ന വൈസ് പ്രസിഡന്റിന്റെ ചുമതലായണ്.
 
Article6/Section3/G: സോണൽ സിക്രട്ടറി.
അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഒാണേഴ്സ് കേരളയുടെ സോണൽ കമ്മിറ്റിയെ സംബന്ധിച്ച്    സുപ്രധാന ഭരണഘടനാ സ്ഥാനമാണ് സെക്രട്ടറി. സംഘടനയുടെ മുഴുവൻ പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തുന്നത് സിക്രട്ടറിമാരിലൂടെയാണ് . അതായത് സംഘടനയെ മുന്നോട്ട് ചലിക്കാൻ സഹായിക്കുന്ന ചക്രങ്ങളാണ് വകുപ്പ് തല സിക്രട്ടറിമാർ. സോണൽ സിക്രട്ടറിമാരുടെ വകുപ്പുകളും ചുമതലകളും;

1. ഫിനാൻസ് സിക്രട്ടറി : അക്കൗണ്ടൻസിയിൽ സാമാന്യ ജ്ഞാനമുള്ളവരെയാണ് ഫിനാൻസ് സെക്രട്ടറിയായി തിരഞ്ഞെടുക്കേണ്ടത്.   ചാപ്റ്റർ നടത്തുന്ന മുഴുവൻ പരിപാടികളുടെയും പദ്ധതി പ്രവർത്തനങ്ങളുടെയും സാമ്പത്തിക ക്രയവിക്രങ്ങൾ കൈകാര്യം ചെയ്യുക. അത് സംബന്ധിച്ച കണക്കുകൾ , രേഖകൾ , റിപ്പോർട്ടുകൾ എന്നിവ തയ്യാറാക്കുക. റിപ്പോർട്ട് പ്രസിഡന്റ് ആവശ്യപ്പെടുമ്പോൾ നൽകുക. എക്സിക്യൂട്ടീവ് / ജനറൽ കൗസിൽ യോഗങ്ങളിൽ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുക തുടങ്ങിയവയാണ് ഫിനാൻസ് സിക്രട്ടറിയുടെ പ്രധാന ചുമതലകൾ.
 
2. ഓർഗനൈസേഷൻ സിക്രട്ടറി: സോണുകളുടെ സംഘടനാ കാര്യങ്ങൾ മുഴുവൻ ഒാർഗനൈസേഷൻ സിക്രട്ടറിയിൽ നിക്ഷിപ്തമാണ്. കീഴ് ഘടകമായ ചാപ്റ്റർ  മുഖേന പുതിയ അംഗങ്ങളെ ചേർത്ത് സംഘടനാ ബലം വർധിപ്പിക്കുക , അവോക്  ചാപ്റ്ററുകൾ  ഇല്ലാത്തയിടങ്ങളിൽ പുതിയ ചാപ്റ്ററുകൾ   രൂപീകരിക്കുക. സോണൽ എക്സിക്യൂട്ടീവ് / ജനറൽ കൗസിൽ യോഗങ്ങൾക്കുള്ള ക്രമീകരണം നടത്തുക. യോഗങ്ങളിലേക്ക് അംഗങ്ങളെ ക്ഷണിക്കുക. യോഗ നടപടികൾ രേഖപ്പെടുത്തുക, സംഘടനാ റിപ്പോർട്ട് തയ്യാറാക്കുക. റിപ്പോർട്ട്  പ്രസിഡന്റ് ആവശ്യപ്പെടുമ്പോൾ  കൈമാറുക. ജനറൽ വാർഷിക കൗൺസിൽ യോഗങ്ങളിൽ സംഘടനാ റിപ്പോർട്ട്  അവതരിപ്പിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
 
3. പ്രോഗ്രാം സിക്രട്ടറി: സോണൽ  കമ്മിറ്റിയുടെ തീരുമാനങ്ങൾക്കനുസരിച്ച്   അവോക് പദ്ധതികളും പരിപാടികളും ചാപ്റ്ററിൽ കുറ്റമറ്റ രീതിയിൽ സമയ ബന്ധിതമായി  നടപ്പാക്കുകയാണ് പ്രോഗ്രാം സിക്രട്ടറിയുടെ പ്രഥമ ദൗത്യം. സംഘടന നേതൃത്വം നൽകുന്ന സമരങ്ങൾ, പ്രതിഷേധ പരിപാടികൾ, പദ്ധതി പ്രവർത്തനങ്ങൾ, പൊതു യോഗങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം പ്രോഗ്രാം സെക്രട്ടറിയുടെ ചുമതലയാണ്. 
 
4. മീഡിയ സിക്രട്ടറി: സോഷ്യൽ മീഡിയ ആണ് പ്രധാന പ്രവർത്തന മേഖല. സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നതിൽ അവഗാഹമുള്ളരെ മാത്രമേ മീഡിയ സിക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാൻ പാടുള്ളൂ.  അവോക് പദ്ധതികളുടെയും പരിപാടികളുടെയും വാർത്തകളും സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ  അതാത് സോണിൽ  മുഴുവൻ ജനങ്ങളിലും  എത്തിക്കുകയാണ് മീഡിയ സിക്രട്ടറിയുടെ പ്രധാന ചുമതല. ഫെയ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങി ലഭ്യമായ എല്ലാ സമൂഹമാധ്യങ്ങളിലും  ചാപ്റ്റർ കേന്ദ്രീകരിച്ച് നടക്കുന്ന അവോക് പ്രവർത്തനങ്ങളുടെ വാർത്തകൾ , ചിത്രങ്ങൾ , വീഡിയോകൾ പോസ്റ്റ് ചെയ്യുക തുടങ്ങിയവയെല്ലാം മീഡിയ സിക്രട്ടറിയുടെ ചുമതലയാണ്.
 
5. ലീഗൽ സിക്രട്ടറി: നിയമ ബിരുദ ധാരികളെയാണ് ലീഗൽ സിക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കേണ്ടത്. ചാപ്റ്റർ പരിധിയിലുള്ള റോഡുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട പരിശോധനകൾ, നിയമ നടപടികൾ, ഗതാഗത  പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നടപടികൾ, ചാപ്റ്ററിലെ അവോക് അംഗത്വമുള്ള വാഹന ഉടമകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങിയവയാണ് ലീഗൽ സിക്രട്ടറിയുടെ ചുമതലകൾ.
 
Article6/Section3/H: സോണൽ കമ്മിറ്റിയുടെ പ്രധാന ചുമതലകൾ.
1. സോണുകളുടെ പരിധിയിലുള്ള അംഗങ്ങളുടെ വാഹനങ്ങളുമായി ബന്ധപ്പെട്ട  പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുക.
2. കീഴ് ഘടകമായ ചാപ്റ്ററുകളുടെ പ്രവർത്തനങ്ങൾക്ക്  മാർഗ നിർദ്ദേശം നൽകുക. ചാപ്റ്റർ കമ്മിറ്റികൾ റിപ്പോർട്ട് ചെയ്യുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക.
3. കീഴ് ഘടകമായ ചാപ്റ്റർ സംഘടിപ്പിക്കുന്ന അവോക് പദ്ധതി പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും ആവശ്യമായ പിന്തുണ നൽകുക.
4. അവോക് പദ്ധതികളുംപരിപാടികളും ചാപ്റ്റർ തലങ്ങളിൽ കൃത്യമായി നടക്കുന്നു എന്നുറപ്പ് വരുത്തുക
5. മേൽ ഘടകമായ ജില്ലാ കമ്മിറ്റിയിൽ  നിന്ന് വരുന്ന പദ്ധതികളും അറിയിപ്പുകളും നിർദ്ദേശങ്ങളും കീഴ്ഘടകമായ ചാപ്റ്ററുകൾക്ക്  കൈമാറുക.
6. കാര്യക്ഷമമായി പ്രവർത്തിക്കാത്ത ചാപ്റ്ററുകളെ കുറിച്ച് മേൽ ഘടകത്തി്ൽ റിപ്പോർട്ട് ചെയ്യുക. .
7. സോണുകളുടെ ശാക്തിക, സ്വാധീന പരിധിക്കുള്ളിൽ പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ മേൽഘടകമായ ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുക.
8. മേൽഘടകമായ ജില്ലാ  കമ്മിറ്റിയിലേക്ക്  ജില്ലയുടെ പരിധിയിൽ വരുന്ന സോണുകളുടെ എണ്ണമനുസരിച്ച് 3 മുതൽ 7 വരെ പ്രതിനിധികളെ തിരഞ്ഞെടുത്തയക്കുക
9. വാർഷിക പ്രവർത്തന റിപ്പോർട്ട് മേൽ ഘടകമായ ജില്ലാ കമ്മിറ്റിക്ക് കൈമാറുക.
10. സോണുകളുടെ പരിധിയിൽ വരുന്ന റോഡുകളുടെ ജണഉ റോഡ്, സംസ്ഥാന പാത എന്നിവയുടെ  നിർമാണ/ വികസന പ്രവർത്തനങ്ങൾ നിരീക്ഷിക്കുക. ക്രമക്കേടുകൾ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുക.
11. സർക്കാർ വകുപ്പുകളുടെ / സ്വകാര്യ കമ്പനികളുടെ റോഡ് കയ്യേറ്റങ്ങൾ, റോഡ്  വെട്ടിപ്പൊളിച്ചുള്ള  നിർമ്മാണ പ്രവർത്തനങ്ങൾ, വാഹന ഗതാഗതം തടഞ്ഞുകൊണ്ടുള്ള അനധികൃത പരിപാടികൾ തുടങ്ങിയവയിന്മേലുള്ള നടപടികൾ സ്വീകരിക്കുക.
12. സോണിന്റെ പരിധിയിലുള്ള ടൗണുകളിലെയും നഗര ഭാഗങ്ങളിലെയും ഗതാഗത പ്രശ്നങ്ങൾ , പാർക്കിങ് പ്രശ്നങ്ങൾ തുടങ്ങിയവയെ കുറിച്ച് പഠിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക. പ്രശ്ന പരിഹാരത്തിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുക.
 
Article6/Section3/I: തിരഞ്ഞെടുപ്പിനു മാർഗ്ഗനിർദ്ദേശങ്ങൾ.
1. മൂന്നിൽ കൂടുതൽ പേർ പ്രസിഡന്റ് / വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കരുത്.
2. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സമാനമായതോ അതിനു മുകളിലുള്ളതോ ആയ പദവി വഹിക്കുന്നവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുത് .
3. പ്രാഥമിക അംഗത്വമില്ലാത്തവരെ സംഘടനയുടെ  യാതൊരു പദവികളിലേക്കും തിരഞ്ഞെടുക്കരുത്.
4. സംഘാടന മികവും കാര്യനിർവ്വഹണ ശേഷിയുമുള്ളവരെയാകണം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , സിക്രട്ടറി , എക്സിക്യുട്ടീവ് മെമ്പർ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടേത്.
5. ക്രിമിനൽ പശ്ചാത്തലമുള്ളവരെ  ഭാരവാഹിത്വത്തിലേക്ക്  പരിഗണിക്കരുത്.
6. സിക്രട്ടറിമാരെ തിരഞ്ഞെടുക്കാനുള്ള അധികാരം ക്ലസ്റ്റർ പ്രസിഡന്റിന് മാത്രമാണ്.
7. ഏതെങ്കിലും  കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട്   ശിക്ഷക്ക് വിധേയരായവരെ യാതൊരു  സ്ഥാനത്തേക്കും  പരിഗണിക്കരുത്
8. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളിലോ അവയുടെ പോഷക സംഘടനകളിലോ മണ്ഡലം കമ്മിറ്റിയിലോ മേൽ കമ്മിറ്റികളിലോ ഒൗദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നവരെ അവോക്      സോണൽ ഭാരവാഹികൾ ആയി തിരഞ്ഞെടുക്കരുത്.