Association of Vehicles Owners Kerala - AVOK MEMBERSHIP
Organization

Guardian Council



Article6/Section7: ഗാർഡിയൻ കൗൺസിൽ

 ഗാർഡിയൻ കൗൺസിൽ: അസോസിയേഷൻ ഓഫ് വെഹിക്കിൾസ് ഒാണേഴ്സ് കേരളയുടെ സ്ഥാപകാംഗങ്ങളുൾപ്പെട്ട പരമോന്നത രക്ഷാകർതൃ  സമിതിയാണ്  ഗാർഡിയൻ കൗൺസിൽ.  7 സ്ഥാപകാംഗങ്ങളും  7  വിവിധ മേഖലകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 7 അംഗങ്ങളും   ഉൾപ്പെട്ട പരമാധികാര രക്ഷാധികാര സഭയാണിത് . സംഘടനയുടെ ആണിക്കല്ലും അടിത്തറയുമായാണ് ഇൗ 14 അംഗ സഭ. അസോസിയേഷന്റെ മുഴുവൻ ആസ്ഥികളുടെയും  സ്ഥാവര ജംഗമ വസ്തുക്കളുടെയും ഉടമസ്ഥാവകാശം ഗാർഡിയൻ കൗൺസിലിനായിരിക്കും. എന്നാൽ അവോക്  ഭരണഘടന അനുസരിച്ച് നിലവിൽ വന്നിട്ടുള്ള കീഴ്ഘടകങ്ങൾക്ക്  ഭരണഘടന അനുശാസിക്കും വിധം സമ്പത്ത് കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്. അസോസിയേഷന്റെ മുഖ്യ സ്ഥാപകനും ഭരണഘടനാ ശില്പിയുമായ മംഗലശ്ശേരി നൗഫൽ ആണ് ഗാർഡിയൻ കൗൺസിലിന്റെ സ്ഥിരം അധ്യക്ഷനും മേധാവിയും.  

Article6/Section7/A: ഗാർഡിയൻ കൗൺസിൽ യോഗ നടപടികൾ 
ഗാർഡിയൻ കൗൺസിൽ യോഗം നിശ്ചയിക്കേണ്ടതും അംഗങ്ങളെ ക്ഷണിക്കേണ്ടതും ഗാർഡിയൻ കൗൺസിൽ അധ്യക്ഷൻ ആണ്. യോഗം ചേരുന്നതിനു ചുരുങ്ങിയത് മൂന്നിൽ രണ്ട്  അംഗങ്ങൾ സന്നിഹിതരായിരിക്കണം. ഗാർഡിയൻ കൗൺസിൽ അധ്യക്ഷന്റെ അധ്യക്ഷതയിൽ തന്നെയായിരിക്കണം യോഗം  നടക്കേണ്ടത് . യോഗ അജണ്ട  നിശ്ചയിക്കാനുള്ള അധികാരം കൗൺസിൽ അധ്യക്ഷനാണ്. തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് വോട്ടിങ് അടിസ്ഥാനത്തിൽ ആയിരിക്കണം.  യോഗത്തിൽ പങ്കെടുക്കുന്ന സ്ഥിരാന്ഗങ്ങൾക്കും പ്രത്യേക ക്ഷണിതാക്കൾക്കും വോട്ടവകാശം ഉണ്ടായിരിക്കും. വോട്ടിങ് സമനില പാലിക്കുന്ന സഹാഹര്യത്തിൽ കൗൺസിൽ അധ്യക്ഷന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കാസ്റ്റിങ് വോട്ടിലൂടെ അന്തിമ തീരുമാനം കൈക്കൊള്ളാവുന്നതാണ്.  


Article6/Section7/B: ഗാർഡിയൻ കൗൺസിൽ - അധികാരങ്ങളും ചുമതലകളും 
1. സംഘടനയുടെ  പ്രവർത്തനങ്ങൾ   നിരീക്ഷിക്കാനും അതിന്റെ പ്രഖ്യാപിത, സ്ഥാപിത ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന സംഘടനാ ഘടകങ്ങളെ പിരിച്ചുവിടാനും അത്തരം  നേതാക്കളെയും ഭാരവാഹികളെയും അവർ വഹിക്കുന്ന സ്ഥാനങ്ങളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്ന്  ത്കാലികമായി മാറ്റിനിർത്താനും  എന്നെന്നേക്കുമായി പുറത്താക്കാനും  ഗാർഡിയൻ കൗൺസിലിന് അധികാരമുണ്ട്.    

2. സ്റ്റേറ്റ് പ്രസിഡന്റ് ,സ്റ്റേറ്റ്  വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് കമ്മിറ്റി, ഡിസ്ട്രിക്റ്റ് പ്രസിഡന്റ്, സുപ്രീം കൗൺസിൽ എന്നിവയിലേക്കുള്ള സ്ഥാനാർത്ഥികളുടെ നോമിനേഷൻ സ്വീകരിക്കേണ്ടതും  അവരുടെ നോമിനേഷൻ സൂക്ഷ്മ പരിശോധനകളും അഭിമുഖങ്ങളും നടത്തി അവസാന 3 സ്ഥാനാർത്ഥികളെ നിർണയിക്കേണ്ടതും അവരുടെ പട്ടിക  സ്റ്റേറ്റ് ഗവേർണിംഗ്  കൗൺസിലിന് നൽകേണ്ടതും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി റിട്ടേർണിംഗ് ഒാഫീസറെ നിയമിക്കേണ്ടതും  ഗാർഡിയൻ കൗൺസിൽ ആണ്. ഇൗ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുന്നതിന് ഒരു തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിക്കാൻ ഗാർഡിയൻ കൗൺസിലിന് അധികാരമുണ്ട്.  

3. നിലവിലുള്ള സംസ്ഥാന പ്രസിഡന്റ് ദേഹവിയോഗം സംഭവിക്കുകയോ പെട്ടെന്ന് സ്ഥാനമൊഴിയുകയോ ചെയ്താൽ പകരം  സംസ്ഥാന ആക്ടിങ് പ്രസിഡന്റിനെ നിയമിക്കേണ്ടതും സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ കൈക്കൊള്ളേണ്ടതും ഗാർഡിയൻ കൗൺസിൽ ആണ്. 


4. സംഘടനയുടെ ദൈനംദിന ഭരണകാര്യങ്ങളിലൊ അസോസിയേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കും നയങ്ങൾക്കും  അസൃതമായി സ്റ്റേറ്റ് ഗവേണിംഗ് കൗൺസിൽ കൈകൊള്ളുന്ന തീരുമാനങ്ങളിലോ പ്രവർത്തനങ്ങളിലോ ഇടപെടാൻ ഗാർഡിയൻ കൗൺസിലിന് അധികാരവുമുണ്ടായിരിക്കുകയില്ല.   

5. പുതിയതായി രൂപീകരിക്കപ്പെടുന്നതോ പുനഃസംഘടിപ്പിക്കപ്പെടുന്നതോ ആയ  ചാപ്റ്റർ കമ്മിറ്റി, സോണൽ കമ്മിറ്റി, ഡിസ്ട്രിക്റ്റ് കമ്മിറ്റി, സ്റ്റേറ്റ്  കമ്മിറ്റി എന്നീ സംഘടനാ ഘടകങ്ങൾക്ക് അംഗീകാരം നൽകേണ്ടത് ഗാർഡിയൻ കൗൺസിൽ ആണ്. ഗാർഡിയൻ കൗൺസിലിന്റെ അംഗീകാരമില്ലാത്ത സംഘടനാ ഘടകങ്ങൾക്ക്  സാധുതയുണ്ടാവുകയില്ല.

6. സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾക്ക് വിപരീതമായി സംഘടനാ വിരുദ്ധപ്രവർത്തനം നടത്തുന്ന  സ്റ്റേറ്റ് കമ്മിറ്റി മുതൽ ക്ലസ്റ്റർ  വരെയുള്ള ഏത്  ഘടകങ്ങളെയും താത്കാലികമായി മരവിപ്പിക്കാനോ എന്നെന്നേക്കുമായി പിരിച്ച് വിടാനോ ഗാർഡിയൻ കൗൺസിലിന് അധികാരമുണ്ട്.

7. അവോക് ഭരണഘടന അനുസരിച്ച് താഴെ തട്ട് മുതൽ  വിവിധ ഘടകങ്ങൾ ചുമതലയേറ്റ് സ്റ്റേറ്റ് ഗവേർണിം കൗൺസിൽ വരെ സംഘടനാ സംവിധാനം പൂർണ്ണ തോതിൽ നിലവിൽ വരുന്നത് വരെ  സംഘടനയെ സംസ്ഥാന തലത്തിൽ നയിക്കുന്നതിനും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നതിനുമായി നിലവിൽ അവോക് അംഗത്വമുള്ള അംഗങ്ങളെ ഉൾപ്പെടുത്തി സുപ്രീം കൗൺസിൽ, പ്രഥമ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് അഡ്ഹോക് കമ്മിറ്റി എന്നിവ രൂപീകരിച്ച് സംഘടനയുടെ ചുമതല കൈമാറാനും ഗാർഡിയൻ കൗൺസിലിന് അധികാരമുണ്ട്. 

8. സന്നിഗ്ദവും അനിവാര്യവുമായ  സന്ദർഭങ്ങളിൽ അതാത് സാഹചര്യങ്ങൾക്കനുസൃതമായി സംഘടനയുടെ ഘടകങ്ങളുമായോ,ഭാരവാഹികളുമായോ, നയങ്ങളുമായോ, മുമ്പ് ഏതെങ്കിലും ഘടകങ്ങൾ കൈക്കൊണ്ട തീരുമാനങ്ങളുമായോ  ബന്ധപ്പെട്ട ഏത് വിഷയങ്ങളിലും പ്രശ്നങ്ങളിലും  യുക്തവും ഉചിതമായ തീരുമാനങ്ങളെടുക്കാൻ ഗാർഡിയൻ കൗൺസിൽ അധ്യക്ഷന് അധികാരമുണ്ട്. അത്തരം തീരുമാനങ്ങളെ സംബന്ധിച്ച കാര്യകാരണങ്ങൾ  പിന്നീട് നടക്കുന്ന ഗാർഡിയൻ കൗൺസിൽ യോഗത്തിൽ അധ്യക്ഷൻ അംഗങ്ങൾക്ക് വിശദീകരിക്കേണ്ടതും ബോധ്യപ്പെടുത്തേണ്ടതുമാണ്.  ഭൂരിപക്ഷ അംഗങ്ങൾക്ക് വിയോജിപ്പുണ്ടെങ്കിൽ  അത്തരം തീരുമാനങ്ങൾ വോട്ടിങ്ങിലൂടെ റദ്ദ് ചെയ്യേണ്ടതുമാണ്.

9. ഗാർഡിയൻ കൗൺസിൽ അംഗങ്ങളുടെ രാഷ്ട്രീയ,മത,ജാതി,ലിംഗ,വംശ,വർണ്ണ സ്വാധീനങ്ങൾ യാതൊരു കാരണവശാലും അവോക് നയങ്ങളേയും നിലപാടുകളെയും  സ്വാധീനിക്കരുത്. 

10. പരമാവധി 7 അംഗങ്ങളെ വരെ ഉൾപ്പെടുത്തി ഗാർഡിയൻ കൗൺസിൽ വിപുലീകരിക്കാനും സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്കും നയങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥിര അംഗങ്ങൾ ഉൾപ്പടെ ഏത് അംഗങ്ങൾക്കെതിരെയും അൃശേരഹല.5 ടലരശേീി 2   ഉചിതമായ നടപടി സ്വീകരിക്കാനും ഗാർഡിയൻ കൗൺസിൽ പുനഃസംഘടിപ്പിക്കാനും ഗാർഡിയൻ കൗൺസിൽ അധ്യക്ഷന് അധികാരമുണ്ട്. 

11. ഗാർഡിയൻ കൗൺസിൽ സ്ഥിരംഗങ്ങൾക്ക് പുറമെ നിയമിക്കപ്പെടുന്ന അംഗങ്ങളുടെ കാലാവധി ആറു മാസം, ഒരു വർഷം, അഞ്ച് വർഷം , ആജീവനാന്തം എന്നിങ്ങനെയായിരിക്കും. കാലാവധി മുൻകൂട്ടി നിശ്ചയിച്ചുകൊണ്ടാണ് അംഗങ്ങളെ നിയമിക്കേണ്ടത്. നിയമിക്കപ്പെട്ട അംഗങ്ങളുടെ കാലാവധി നീട്ടിക്കൊടുക്കുന്നതിനും  വെട്ടിക്കുറക്കുന്നതിനും  ഗാർഡിയൻ കൗൺസിൽ അധ്യക്ഷന് അധികാരമുണ്ട്.

12. സംഘടനയിൽ  നടക്കുന്ന എല്ലാതരം അച്ചടക്ക ലംഘങ്ങളും ക്രമക്കേടുകളും സംബന്ധിച്ച അന്വേഷണങ്ങൾക്ക് വേണ്ടി അന്വേഷണ കമ്മീഷനെ നിയമിക്കാൻ ഗാർഡിയൻ കൗൺസിലിന് അധികാരമുണ്ട്.

13. ഗാർഡിയൻ കൗൺസിലിന്റെ അധികാര പരിധിയിലുള്ള കാര്യങ്ങൾ താത്കാലികമായി കൈകാര്യം ചെയ്യാൻ സുപ്രീം കൗൺസിലിനെ ചുമതലപ്പെടുത്താൻ ഗാർഡിയൻ കൗൺസിലിന് അധികാരമുണ്ട്.