Association of Vehicles Owners Kerala - AVOK MEMBERSHIP
Organization

Board of Advisory



Board of Advisory

 Article6/Section6: ഉപദേശക സമിതി.
    ആഫ്രിക്കയിലെയും ഏഷ്യയിലെയും  മൂന്നാം ലോക, അവികസിത, ദരിദ്ര രാജ്യങ്ങളുടെ സകല പരാധീനതകളും പേറിനിൽക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങളിൽ വിശിഷ്യാ റോഡുകളിലും, നഗരങ്ങളിലുമാണ് ഇൗ  ദാരിദ്യ്രവും  പരാധീനതയും ഏറ്റവും പ്രതിഫലിക്കുന്നത് . ആരോഗ്യ വിദ്യാഭ്യാസ  മേഖലകളിൽ  ഇന്ത്യയുടെ പൊതു രീതികളെ തള്ളിക്കളഞ്ഞ  കേരളം പക്ഷെ ഇന്ത്യയിൽ സാമാന്യവൽക്കരിക്കപ്പെട്ട അഴിമതിയും കെടുകാര്യസ്ഥതയും  ഉൾപ്പടെ എല്ലാ ദുർവൃത്തികളും ഇപ്പോഴും ശിരസാവഹിക്കുകയാണ്. കേരളത്തിലെ റോഡുകളുടെ നിലവാരമില്ലായ്മയും അശാസ്ത്രീയതയും ഇൗ ദുർവൃത്തികളുടെ ഫലമായി സംഭവിച്ച ദുരന്തമാണ്. യാതൊരു ആസൂത്രണവുമില്ലാത്ത കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും ഇൗ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഉത്പന്നങ്ങളാണ്. കേരളത്തിലെ റോഡുകളെ കൊലക്കളങ്ങളാക്കി , നഗരങ്ങളെ നരകങ്ങളാക്കി  അതിൽ നിന്ന്  ലാഭം കൊയ്ത്  ചീർത്തുവീർത്ത  ശവംതീനികളായ ഒരു വിഭാഗം ഉദ്യോഗസ്ഥ/ രാഷ്ട്രീയ രാക്ഷസന്മാരുടെ കൈക്ക് പിടിക്കാൻ ശേഷിയും ത്രാണിയും  പ്രാപ്തിയും പൗരബോധവുമുള്ള ഒരു വിമോചന സംഘത്തെ  കേരളം ആവശ്യപ്പെടുന്നുണ്ട്, കാലഘട്ടം തേടുന്നുണ്ട്. അതിനുള്ള ഉത്തരമാണ് അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഒാണേഴ്സ് കേരള. 

    ഏറെ സങ്കീർണ്ണവും ഗൗരവ സ്വഭാവമുള്ളതും ഗുരുതര പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തുന്നതുമായ  നിരവധി പ്രശ്നങ്ങളും വിഷയങ്ങളുമാണ് സംഘടനക്ക് കൈകാര്യം ചെയ്യാനുള്ളത്. അതിനാൽ സംഘടനയുടെ  ഒാരോ തീരുമാനങ്ങളും യുക്തിഭദ്രമാകേണ്ടതുണ്ട്,ഒാരോ ചുവടും ജാഗ്രവത്തായിരിക്കേണ്ടതുണ്ട്.  അവോക് കൈക്കൊള്ളുന്ന യാതൊരു തീരുമാനങ്ങളും തെറ്റായിക്കൂടാ എന്ന് സംഘടനയുടെ ശില്പികൾക്ക്  നിർബന്ധമുണ്ട്. ഏറ്റെടുക്കുന്ന യാതൊരു പദ്ധതികളും പരാജയപ്പെട്ടു കൂടായെന്നു സംഘടനക്ക് നിർബന്ധമുണ്ട്.  ആ നിർബന്ധ ബുദ്ധിയിൽ നിന്നാണ് കേരളത്തിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച, പ്രവർത്തനമേഖലയിൽ കയ്യൊപ്പ് ചാർത്തിയ, അഴിമതിയുടെ കറപുരളാത്ത,  രാഷ്ട്രീയ മാലിന്യം കഴുത്തിലണിയാത്ത, മലയാളി നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ നീതിയുടെ പക്ഷം നിന്ന് നെഞ്ചുറപ്പോടെ ശബ്ദമുയർത്തിയ     പൊതുസമൂഹത്തിന്റെ വിശ്വാസവും സ്നേഹവും ആർജ്ജിച്ച 7 സമുന്നത വ്യക്തിത്വങ്ങളെ അസോസിയേഷൻ ഒാഫ് വെഹിക്കിൾ ഒാണേഴ്സ് കേരളയുടെ ഉപദേശക സമിതി അംഗങ്ങളായി കൊണ്ടുവരാനുള്ള തീരുമാനമുണ്ടാകുന്നത്. സംഘട കൈക്കൊള്ളുന്ന ഏത് തീരുമാനങ്ങളും ഏറ്റെടുക്കുന്ന ഏത് പദ്ധതികളും ഉപദേശക സമിതിയിൽ ചർച്ച ചെയ്തതിന് ശേഷം മാത്രമാകും അന്തിമമായി പരിഗണിക്കപ്പെന്നത് .