Association of Vehicles Owners Kerala - AVOK MEMBERSHIP
Project Details

Dog Free Roads



റോഡ് സുരക്ഷക്ക് തെരുവ് നായകൾഉയർത്തുന്ന ഭീഷണി ചില്ലറയല്ല. നൂറുകണക്കിന് മനുഷ്യരാണ് തെരുവ് നായകൾ റോഡിന് കുറുകെ ചാടിയും കടിക്കാനോടിച്ചും മറ്റുമുണ്ടായ അപകടങ്ങളിൽ കൊല്ലപ്പെട്ടത്. ഇരുചക്ര വാഹനങ്ങളാണ് ഏറ്റവുമധികം തെരുവ് നായകളുടെ അക്രമങ്ങൾക്കിരയാകുന്നത്. റോഡ് സുരക്ഷയെകുറിച്ചുള്ള ഞങ്ങളുടെ ആദ്യ ആലോചനയിൽ തന്നെ തെരുവ് നായ ഭീഷണി വിഷയീഭവിച്ചിരുന്നു. തെരുവ് നായകള കൂട്ടത്തോടെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പരിഹാരവും ഈ പ്രശ്നത്തിനില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട പദ്ധതിയാണ് നായ മുക്ത നഗരം. സംഘടനക്ക് ഒരു നിശ്ചിത അംഗസംഖ്യ എത്തിക്കഴിഞ്ഞാൽ പദ്ധതി പ്രയോഗതലത്തിൽ നടപ്പാക്കും.