Association of Vehicles Owners Kerala - AVOK MEMBERSHIP
Event Details

സംസ്ഥാനത്ത് റോഡ് നിർമാണത്തിൽ വൻവീഴ്ച;

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് നിർമാണത്തിൽ വർഷങ്ങളായി വൻവീഴ്ചയെന്ന് കണ്ടെത്തൽ. ബി.എം. ആൻഡ് ബി.സി. (ബിറ്റുമിൻ മെക്കാഡം ബിറ്റുമിൻ കോൺക്രീറ്റ്) നിലവാരത്തിൽ നിർമിക്കുന്ന റോഡുകളിൽ സാങ്കേതികതത്ത്വങ്ങൾ പൂർണമായും അവഗണിച്ചു. മൂന്നുതരത്തിലുള്ള റോളർ ഉപയോഗിച്ചുവേണം ഇത്തരം റോഡുകൾ നിർമിക്കാൻ. വർഷങ്ങളായി ഇതെല്ലാം പാടെ അവഗണിച്ചാണ് നിർമാണം. റോഡ് നിർമിച്ച് ഉടനെ പൊളിയാൻ പ്രധാനകാരണവുമിതാണ്.......


പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും സാങ്കേതികവിദഗ്ധരും കേരളത്തിലെ 140 മണ്ഡലങ്ങളിലെ പ്രധാന റോഡുകളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. കണ്ടെത്തൽ. കൃത്യമായ ഗുണനിലവാരം പാലിക്കുന്നില്ലെന്നും ബി.എം. ആൻഡ് ബി.സി. നിർമാണത്തിനാവശ്യമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്നും മന്ത്രി നേരിട്ട് മനസ്സിലാക്കി..